ആലപ്പുഴ: കേരള ആരോഗ്യ സര്‍വ്വകലാശാലാ ദക്ഷിണമേഖലാ കലോത്സവം 22 മുതല്‍ 24 വരെ വണ്ടാനം ടി.ഡി. മെഡിക്കല്‍ കോളേജില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 30ല്‍പരം കോളേജുകളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ 70ഇനങ്ങളില്‍ മാറ്റുരയ്‌ക്കുമെന്ന് എസ്.ആര്‍. സൂരജ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
കോളേജില്‍ തയ്യാറാക്കിയിട്ടുള്ള ഏഴുവേദികളിലായാണ് മത്സരം നടക്കുക. കലോത്സവം വിജയിപ്പിക്കാനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. ഡോ. സൈറു ഫിലിപ്പ്, ഡോ. പി.എസ്. വിഷ്ണുനാരായണന്‍, രോഹിത് പ്രസാദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















