Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആദിവാസി പെണ്‍കുട്ടിയുടെ ആത്മഹത്യ; നടപടിക്കായി പിതാവിന്റെ ആത്മഹത്യാ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2016, 12:53 pm IST
in Thiruvananthapuram

ഷാജി ടവറിന് മുകളില്‍

തിരുവനന്തപുരം: ആദിവാസി പെണ്‍കുട്ടിആത്മഹത്യചെയ്ത സംഭവത്തില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് പിതാവിന്റെ ആത്മഹത്യാശ്രമം. കൊല്ലം മണ്ണ് പര്യവേഷണ സംരക്ഷണ ഓഫീസ് ഡ്രൈവര്‍ കെ.വി. ഷാജിയാണ് തിരുവനന്തപുരത്ത് വഴുതക്കാടുള്ള ഡയറക്ടറുടെ ഓഫീസിന് മുകളിലെ മൊബൈല്‍ ടവറില്‍കയറി ആത്മഹത്യാഭീഷണ മുഴക്കിയത്.

ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജസ്റ്റിന്‍ മോഹനെ കാണാനുള്ള അനുമതി നിഷേധിച്ചതിനെതുടര്‍ന്നാണ് ഷാജി ടവറിനുമുകളില്‍ക്കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. മകളുടെ മരണത്തിന് കാരണക്കാരായ തന്റെ സഹപ്രവര്‍ത്തകര്‍ക്കെതിരെ നടപടി

എടുക്കണമെന്നാവശ്യപ്പെട്ടാണ് ഷാജി കുടുംബസമേതം ഡയറക്ടറുടെ ഓഫീസില്‍ എത്തിയത്. എന്നാല്‍ കാണാനോ പരാതി കേള്‍ക്കാനോ കഴിയില്ല എന്ന് ഡയറക്ടര്‍ അറിയിച്ചതോടെ ഷാജി ടവറില്‍ കയറുകയായിരുന്നു.

പോലീസും അഗ്നിശമന സേനാ വിഭാഗവും സ്ഥലത്തെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 24 മണിക്കൂറിനുള്ളില്‍ ഷാനിയുടെ മരണത്തിന് ഉത്തരവാദികളായ ഡി.ആനന്ദബോസ്, നെല്‍സന്‍, ലസ്‌കര്‍ എന്നിവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡയറക്ടര്‍ രേഖാമൂലം ഉറപ്പ് നല്‍കിയശേഷമാണ് ഒരു മണിയോടെ ഷാജി ടവറില്‍ നിന്നു താഴെ ഇറങ്ങിയത്. ഷാജിയുടെ ഭാര്യ പുഷ്പലത, മക്കളായ ഷാമിലി, ഷാനിയ, ഷാഹിന്‍ എന്നിവരോടൊപ്പമാണ് ഷാജി ഡയറക്ടറുടെ ഓഫീസില്‍ എത്തിയത്.

കഴിഞ്ഞ ഡിസംബറിലാണ് പ്രശ്‌നത്തിന് ആസ്പദമായ സംഭവം നടന്നതെന്ന് ഷാജി പറഞ്ഞു. കൊല്ലം ഓഫീസിലായതിനാല്‍ അവിടെ എന്‍ജിഒ കോട്ടേഴ്‌സിലാണ് ഭൂരഹിതരായ കുടുംബം താമസിച്ചിരുന്നത്. ഉച്ചയ്‌ക്ക് ഷാജിക്ക് ചോറുമായി ചെന്നിരുന്ന മകള്‍ ഷാനി കെ. ഷാജിയെ ഓഫീസറായ ഡി. ആനന്ദബോസ്, ഓഫീസ് ജീവനക്കാരായ നെല്‍സന്‍, ലസ്‌കര്‍ എന്നിവര്‍ ശല്യം ചെയ്തിരുന്നു. ഒരുദിവസം ഷാനി ചോറുമായി ചെല്ലുന്നസമയം ഷാജിയെ പുറത്തേക്ക് പറഞ്ഞയച്ചശേഷം പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇത് കാട്ടി പോലീസിലും വകുപ്പിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടയില്‍ പീഡന ശ്രമിത്തിലെ മനോവിഷമത്തില്‍ 2016 ജനുവരി 9 ന് ഷാനി ക്വാര്‍ട്ടേഴില്‍ ആത്മഹത്യചെയ്തു.

പോലീസ് എഫ്‌ഐആറിലും താലൂക്ക് ഓഫീസറുടെ റിപ്പോര്‍ട്ടിലും പീഡനശ്രമ വിവരം സൂചിപ്പിച്ചിട്ടുണ്ട്. എന്നിട്ടും പ്രതികള്‍ക്കെതിരെ നപടികള്‍ എടുക്കുവാനോ കേസെടുക്കുവാനോ തയ്യാറായില്ല. പരാതിയുമായി ചെന്ന ഷാജിയെ ഇടുക്കി രാജക്കാട്ടിലേക്ക് സ്ഥലം മാറ്റി. ഈ വിവരങ്ങളെല്ലാം ചൂണ്ടിക്കാട്ടി പട്ടികജാതി കമ്മീഷന്‍, വനിതാകമ്മീഷന്‍, മന്ത്രിമാര്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഷാജി പറയുന്നു.

2000 ല്‍ ജോലിക്ക് കയറിയ ഷാജിയെ 13 ജില്ലയിലേക്കും പലതവണ സ്ഥലം മാറ്റി. 16 വര്‍ഷം കഴിയുമ്പോഴും ഗ്രേഡ് രണ്ടില്‍ തന്നെയാണ്. ഇക്രിമെന്റും ഗ്രേഡ് പ്രൊമോഷനും നിരസിച്ചെന്നും ഷാജി പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു
Kerala

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

World

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു
India

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

Samskriti

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

പുതിയ വാര്‍ത്തകള്‍

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.