പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു കരുണാകരഗുരുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി കോലിയക്കോട് മുതല്‍ പോത്തന്‍കോട് വരെയുളള ബൈപ്പാസ് റോഡിനിരുവശവും ശുചീകരിച്ചു. പോത്തന്‍കോട് ജംഗ്ഷനില്‍ പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലന്‍ നായരും മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുജാതയും ചേര്‍ന്ന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശാന്തിഗിരി ആശ്രമത്തിലെ സ്വാമി നിര്‍മോഹാത്മ ജ്ഞാനതപസ്വി സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന മധു, പോത്തന്‍കോട് പഞ്ചായത്തിലെ മെമ്പര്‍മാരായ ദിലീപ് കുമാര്‍, സബീനാബീഗം, എസ്.വി. സജിത്ത്, ഗിരിജകുമാരി, ആശ, ബിന്ദു, എസ്. റിയാസ്, അനിതകുമാരി, ഉഷകുമാരി, പത്മിനി, സരിത, ബാലമുരളി എന്നിവരും മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ മെമ്പര്‍മാരായ ദേവകി, സഹീറത്ത് ബീവി, ശരണ്യ, സുധര്‍മ്മിണി, മഹീന്ദ്രന്‍ തുടങ്ങിയവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
















