Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ചന്ദ്രക്ക് ഇഷ്ടം വോളിബോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2016, 07:41 pm IST
in Lifestyle

ശൈശവ വിവാഹത്തിന്റെ ഇരയായി ഒടുവില്‍ രാജ്യത്തെ മിടുക്കിയായ വോളിബോള്‍ പ്ലെയര്‍ എന്ന ഖ്യാതി ഏറ്റുവാങ്ങിയ പെണ്‍കുട്ടി ചന്ദ ജാട്ട്. രാജസ്ഥാനിലെ ഉദയ്‌പൂര്‍ ജില്ലയിലെ ഫാലിചന്ദ ഗ്രാമത്തിലായിരുന്നു ചന്ദ ജനിച്ചത്. യാഥാസ്ഥിതിക സാമൂഹിക ചുറ്റുപാടില്‍ വളര്‍ന്ന ചന്ദയ്‌ക്ക് തന്റെ സ്വപ്‌നങ്ങളെയെല്ലാം മാറ്റിനിര്‍ത്താന്‍ ശീലിക്കേണ്ടിവന്നു. പകരം ആ ചെറുപ്രായത്തില്‍ ഭര്‍തൃവീട്ടിലെ ജോലികള്‍ എല്ലാം ചെയ്ത്, ഗാര്‍ഹിക പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരിക. അതൊക്കെ ചിന്തിക്കാന്‍ പോലും ചന്ദയ്‌ക്ക് സാധിച്ചിരുന്നില്ല.

അതുകൊണ്ടുതന്നെ അവള്‍ സാധാരണ പെണ്‍കുട്ടികളെപ്പോലെയാവാന്‍ തയ്യാറായതുമില്ല. എന്തിനും അവള്‍ക്ക് അമ്മയുടെ പിന്തുണയുണ്ടായിരുന്നു. ഒന്നരവയസ്സുള്ളപ്പോഴായിരുന്നു ചന്ദയുടെ വിവാഹം. കൗമാരത്തിലേക്ക് കടന്നപ്പോള്‍ മുതല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അന്ത്യശാസനം വന്നു, ചന്ദയെ ഭര്‍തൃവീട്ടിലെത്തിക്കുന്നതിനായി. അന്നവള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. പഠനം പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം ഭര്‍ത്താവിന്റെ അമ്മയുടെ നിര്‍ബന്ധത്തിന് മുന്നില്‍ ഉപേക്ഷിക്കേണ്ടി വന്നു.

ചന്ദ അവിടേയും പോരാട്ടം തുടര്‍ന്നു. പഠിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടു. അമ്മയും മുത്തശിയും സഹോദരങ്ങളും അവളുടെ പക്ഷത്തുനിന്നു. ഒരൊറ്റ വ്യവസ്ഥയോടെ അച്ഛനും വിദ്യാഭ്യാസം തുടരുന്നതിന് അനുമതി നല്‍കി. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയാലുടന്‍ ഭര്‍തൃവീട്ടിലേക്ക് പോകണമെന്നതായിരുന്നു അച്ഛന്റെ താക്കീത്.

പിന്നീടുള്ള കാലയളവ് ചന്ദയുടെ ജീവിതത്തെ തന്നെ മാറ്റി. വോളിബോള്‍ കളിക്കുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം അവള്‍ കണ്ടെത്തി. അതൊരു വിരസമായ കളിയല്ലെന്ന് തിരിച്ചറിഞ്ഞു. ഒപ്പം കൂടുതല്‍ പരിശീലനം നേടേണ്ടതിന്റെ ആവശ്യകതയും. സ്‌കൂളില്‍ വോളിബോളിനോട് താല്‍പര്യമുള്ള കുറച്ചുകുട്ടികളേയും കൂട്ടി ചന്ദ സ്‌പോര്ട്‌സ് ടീച്ചറെ സമീപിച്ച്, വോളിബോളില്‍ ശരിയായ പരിശീലനം വേണമെന്നാവശ്യപ്പെട്ടു. എന്നാല്‍ അത്തരത്തിലൊരു നീക്കത്തെ വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ എതിര്‍ക്കുമെന്ന് മനസ്സിലാക്കിയ അദ്ധ്യാപകന്‍, കുട്ടികളോട് അച്ഛന്‍ ഒപ്പിട്ട സമ്മതപത്രം കൊണ്ടുവന്നാല്‍ അതേപ്പറ്റി ആലോചിക്കാമെന്ന് പറഞ്ഞ് മടക്കിയയച്ചു.

തന്റെ അച്ഛന്‍ ഒരിക്കലും ഒപ്പിട്ടുതരില്ലെന്ന് ചന്ദയ്‌ക്ക് അറിയാമായിരുന്നു. ഇതിന്റെ പേരില്‍ അവളുടെ അമ്മയെ വരെ അയാള്‍ മര്‍ദ്ദിച്ചു. ഒടുവില്‍ അച്ഛനെ ധിക്കരിക്കാന്‍ തന്നെ ചന്ദ തീരുമാനിച്ചു. അച്ഛന്റെതെന്ന പേരില്‍ വ്യാജ ഒപ്പിട്ടു ടീച്ചറിന് നല്‍കി. അതൊരു ധീരകൃത്യം തന്നെയായിരുന്നു,അതോടൊപ്പം തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ചുവടുവയ്‌പ്പും.

അധികം വൈകാതെതന്നെ താനൊരു നല്ല വോളിബോള്‍ കളിക്കാരിയാണെന്ന് ചന്ദ തെളിയിച്ചു. അടങ്ങാത്ത അഭിനിവേശമായിരുന്നു ആ കളിയോട് ഉണ്ടായിരുന്നത്. വിവിധ തലത്തിലുള്ള ടൂര്‍ണമെന്റുകളില്‍ ചന്ദ മത്സരിച്ചുതുടങ്ങി. അതുകൊണ്ടുതന്നെ യാത്ര ചെയ്യേണ്ടതായും വന്നു. ട്രക്ക് ഡ്രൈവറായ അച്ഛന്‍ അറിയാതെയായിരുന്നു യാത്രകള്‍. അമ്മയുടെ മൗനാനുവാദം മാത്രമായിരുന്നു ചന്ദയ്‌ക്ക് പിന്‍ബലം.

അതേസമയം കായികരംഗത്ത് കഴിവ് വര്‍ധിപ്പിച്ചപ്പോള്‍ പഠനത്തില്‍ നിന്നും അവള്‍ പിന്നാക്കം പോയി. ഫലമോ പത്താം ക്ലാസ് പരാജയം. എന്നാല്‍ വീണ്ടും പഠിക്കാനും പരീക്ഷയെഴുതാനും ഒന്നും തയ്യാറായില്ല. അവര്‍ക്ക് സ്വന്തമായുണ്ടായിരുന്ന കൃഷിയിടത്തില്‍ മറ്റും കുടുംബാംഗങ്ങള്‍ക്കൊപ്പം അവളും കൃഷിപ്പണി ചെയ്തു. അതോടൊപ്പം മറ്റൊന്നുകൂടി ചന്ദ പഠിച്ചെടുത്തു-മോട്ടോര്‍ ബൈക്ക് റൈഡിങ്.

അങ്ങനെയിരിക്കെയാണ് ചന്ദ സന്നദ്ധ സംഘടനയായ വികല്‍പ് സന്‍സ്ഥാനിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയാകുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ ചെറുക്കുന്നതിനും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നതിനും സന്നദ്ധയായി ചന്ദയും വികല്‍പിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. താന്‍ അനുഭവിക്കുന്നതിന് സമാനമായ പ്രശ്‌നം അനുഭവിക്കുന്ന നിരവധി പേരുണ്ടെന്ന് അവള്‍ മനസ്സിലാക്കി. പാതിയില്‍ ഉപേക്ഷിച്ച പഠനം പൂര്‍ത്തിയാക്കുന്നതിനും സ്‌പോര്‍ട്‌സ് തുടരുന്നതിനും തീരുമാനിച്ചു. കായിക പരിശീലകയാകുകയെന്നതായിരുന്നു ചന്ദയുടെ ലക്ഷ്യം.

കൂടാതെ തൊട്ടടുത്ത ഗ്രാമങ്ങളിലെ, പഠനം പൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സമീപിച്ച് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് അവരെ ധരിപ്പിച്ചു. ഇതിന്റെ ഫലമായി 100ഓളം പെണ്‍കുട്ടികളെ പഠനത്തിന്റെ വഴിയെ കൊണ്ടുവരാന്‍ സാധിച്ചു.

വോളിബോള്‍ കളിക്കാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികളെ കണ്ടെത്തി അവര്‍ക്കും പരിശീലനം നല്‍കി.

അച്ഛന്‍ അറിയാതെയായിരുന്നു കളിയോടുള്ള ഇഷ്ടം അവള്‍ കൊണ്ടുനടന്നത്. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗേള്‍സ് ക്യാമ്പെയിനും തായ്‌വാനിലെ ദ ഗാര്‍ഡന്‍ ഓഫ് ഹോപ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഗേള്‍ ചൈല്‍ഡ് ഡേ പരിപാടിയില്‍ പങ്കെടുക്കുന്നതിനും ചന്ദയ്‌ക്ക് സാധിച്ചു. അച്ഛനെ ധിക്കരിച്ചുകൊണ്ടായിരുന്നു വിദേശത്തേക്കുള്ള യാത്ര. 2015 ലെ കമ്യൂണിറ്റി ഡെവലപ്‌മെന്റ് പുരസ്‌കാരവും ചന്ദ സ്വന്തമാക്കി. ഏഷ്യന്‍ ഗേള്‍സ് ക്യാമ്പെയിന്റെ ബ്രാന്‍ഡ് അംബാസഡറായും ചന്ദ തിരഞ്ഞെടുക്കപ്പെട്ടു.

ഇതോടെ ചന്ദയെ അച്ഛനും അംഗീകരിക്കാന്‍ തുടങ്ങി. ഇന്ന് പത്തോളം ഗ്രാമങ്ങളിലെ പെണ്‍കുട്ടികളെ ചന്ദ വോളിബോള്‍ പഠിപ്പിക്കുന്നു. കൂടാതെ വികല്‍പിന്റെ സ്‌പോര്‍ട്‌സ് ഫോര്‍ എമ്പവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായും പ്രവര്‍ത്തിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.