തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ബാലദിനത്തോടനുബന്ധിച്ച് മ്യൂസിയം അങ്കണത്തില്‍ ബാലഗോകുലം സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ കൃഷ്ണലീലകള്‍ ചിത്രങ്ങളായി മാറി. അസ്തമന സൂര്യന്‍, കൃഷ്ണനും ഗോമാതാവും, കാളിയ മര്‍ദ്ദനം, ഗോവര്‍ദ്ദനമേന്തിയ കൃഷ്ണന്‍ തുടങ്ങിയ ആശയങ്ങളായിരുന്നു ക്യാന്‍വാസില്‍ പതിഞ്ഞത്. ബാലഗോകുലത്തിന്റെ യൂണിറ്റുകളില്‍ നിന്നും നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുമായി ആയിരത്തോളം കുട്ടികളാണ് ബാലഗോകുലം സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിനെത്തിയത്. ബാലഗോകുലം മേഖല അദ്ധ്യക്ഷന്‍ മുക്കംപാലമൂട് രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ബാലഗോകുലം സംസ്ഥാന സ്വാഗത സംഘം ഉപാദ്ധ്യക്ഷന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്ത ചിത്രകാരന്‍ അഞ്ചല്‍ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ആഘോഷ സമിതി ജനറല്‍ കണ്‍വീനര്‍ പി. സുധാകരന്‍, അദ്ധ്യക്ഷന്‍ പി. ശ്രീകുമാര്‍, സെക്രട്ടറി കെ. സുനില്‍, ജി. ഗോപന്‍, ഭഗിനി പ്രമുഖ് എസ് പത്മ എന്നിവര്‍ സംസാരിച്ചു.
















