Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കരള്‍ പകുത്തുനല്‍കിയ ശ്രീരജ്ഞിനിക്ക് ദേശീയ ആരോഗ്യ മിഷന്റെ കൈത്താങ്ങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2016, 11:23 pm IST
in Thiruvananthapuram

വിളപ്പില്‍: സ്വന്തം കരള്‍ പകുത്തുനല്‍കി കുരുന്നു ജീവനോട് കരുണകാട്ടിയവള്‍ക്ക് ദേശീയ ആരോഗ്യ മിഷന്റെ കൈത്താങ്ങ്. അലിയ ഫാത്തിമ എന്ന പതിനൊന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന് കഴിഞ്ഞ ഏപ്രില്‍ ആറിന് കരള്‍ ദാനം ചെയ്ത ശ്രീരജ്ഞിനിക്കാണ് എന്‍എച്ച്എം വട്ടിയൂര്‍ക്കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അറ്റന്ററായി ജോലി നല്‍കിയത്.

കരള്‍ ദാനത്തിനു ശേഷം ബന്ധുക്കള്‍ ഉപേക്ഷിച്ച ശ്രീരജ്ഞിനി പേയാട് മിണ്ണംകോട് സിഎസ്‌ഐ പള്ളിക്കുസമീപമുള്ള വാടകവീട്ടിലാണ് അഭയം തേടിയത്. വാടകവീട്ടിലെ ഇല്ലായ്‌മകള്‍ക്ക് നടുവിലെ ശ്രീരജ്ഞിനിയുടെ കദന കഥ ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട നിരവധി വ്യക്തികളും സംഘടനകളും ശ്രീരജ്ഞിനിക്ക് സഹായവുമായി എത്തിയിരുന്നു. ഉദാരമതികളുടെ ഈ സ്‌നേഹവും കരുതലുമായിരുന്നു ഇന്നലെവരെ ശ്രീരജ്ഞിനിയുടെ പട്ടിണിമാറ്റിയിരുന്നതും. എന്നാല്‍ ഒരു സ്ഥിരവരുമാനമുള്ള ജോലി ഇല്ലാതെ ശ്രീരജ്ഞിനിക്ക് ജീവിതം തള്ളിനീക്കാനാവില്ലെന്നതായിരുന്നു സ്ഥിതി. അവയവദാനം മഹത്വമുള്ളതാണെന്ന് ശ്രീരജ്ഞിനി വിശ്വസിച്ചു. പക്ഷേ അതിനുശേഷമുള്ള അവളുടെ യാതനകള്‍ക്ക് പരിഹാരം കാണേണ്ട ബാദ്ധ്യതയില്‍ നിന്ന് പലരും ഒഴിഞ്ഞുമാറിയപ്പോള്‍ ശ്രീരജ്ഞിനിക്ക് താങ്ങാനായില്ല. ഉറ്റവര്‍ കൈയൊഴിഞ്ഞ ശ്രീരജ്ഞിനിയുടെ അവസ്ഥയറിഞ്ഞ ദേശീയ ആരോഗ്യ മിഷന്‍ ജില്ലാപ്രോഗ്രാം മാനേജര്‍ ഡോ.ഉണ്ണികൃഷ്ണന്‍ മുന്‍കയ്യെടുത്ത് ഒരു ജോലിയെന്ന സ്വപ്‌നം പൂവണിയിക്കുകയായിരുന്നു. ഇന്നലെ ലോക അവയവദാന ദിനത്തിലായിരുന്നു ശ്രീരജ്ഞിനിക്ക് ജോലി നല്‍കാന്‍ തീരുമാനിച്ച വിവരം അറിയിച്ചത്.

ജില്ലയില്‍ 15 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലായി 30 അറ്റന്റര്‍മാരാണ് ദേശീയ ആരോഗ്യ മിഷനു കീഴില്‍ ജോലി ചെയ്യുന്നത്. ദേശീയ നഗര ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി നഗരത്തിലെ 12 പിഎച്ച്‌സി കളില്‍ 24 അറ്റന്റര്‍മാരുണ്ട്. അടുത്തകാലത്തായി ഇവരില്‍ ആറ് അറ്റന്റര്‍മാരുടെ ഒഴിവുവന്നു. ഒഴിവ് നികത്താന്‍ കളക്ടര്‍ ചെയര്‍പേഴ്‌സണും ജില്ലാ പ്രോഗ്രാം മാനേജര്‍ കണ്‍വീനറുമായ പതിനഞ്ചംഗ എക്‌സിക്യുട്ടീവ് കമ്മറ്റി തീരുമാനിച്ചു. അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തി അഞ്ചുപേരെ തെരഞ്ഞെടുത്തു. ഒപ്പം ആറാമത്തെ അറ്റന്ററായി ശ്രീരജ്ഞിനിയെ പരിഗണിക്കണമെന്ന ഡോ.ഉണ്ണികൃഷ്ണന്റെ അഭിപ്രായം സമിതി അംഗീകരിക്കുകയായിരുന്നു. ശ്രീരജ്ഞിനിയുടെ ദുരിത ജീവിതം ബോധ്യപ്പെട്ട സമിതി അംഗങ്ങള്‍ ആദ്യ നിയമനം നല്‍കാന്‍ പ്രോഗ്രാം മാനേജരെ ചുമതലപ്പെടുത്തുകയായിരുന്നു.

അവയവദാന ദിനത്തില്‍തന്നെ ഈ സത്കര്‍മ്മം സമൂഹത്തെ അറിയിക്കാന്‍ സാധിച്ചതിലുള്ള സന്തോഷത്തിലാണ് ദേശീയ ആരോഗ്യ മിഷന്റെ ഓരോ പ്രവര്‍ത്തകരുമെന്ന് ഡോ.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അടുത്ത ദിവസം വട്ടിയൂര്‍ക്കാവിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ശ്രീരജ്ഞിനി അറ്റന്ററുടെ കുപ്പായമിട്ടെത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

Kerala

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

Kerala

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പിട്ട് പരിശീലിച്ചതിനും തെളിവ്

India

വിപ്രോയിലും നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം; ഇസ്ലാം മതം സ്വീകരിക്കാന്‍ യുവതിക്ക് ഭീഷണി

പുതിയ വാര്‍ത്തകള്‍

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

കഥ: അവസാനത്തെ പെണ്ണ്-2

സമയമാറ്റം കോടതി അംഗീകരിച്ചു, ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഉച്ചവരെ മാത്രം

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മോഷ്ടിച്ച ബസ് കണ്ടെത്തി

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

പെട്രോള്‍ നിര്‍ത്തലാക്കുമോ?; E85 ഇന്ധനം പുറത്തിറക്കി കേന്ദ്രസർക്കാർ, ലിറ്ററിന് 20 രൂപയോളം കുറവ്

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

‘നഷ്ടമായത് സഹോദരതുല്യനായ വ്യക്തിയെ’; സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പറുകള്‍ വ്യോമസേന വിമാനങ്ങളില്‍ എത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.