തിരുവനന്തപുരം: ബിജെപി പൂജപ്പുര ഏര്യ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൂജപ്പുര ജംഗ്ഷനില്‍ നടന്ന പ്രതിഷേധ കൂട്ടായ്‌മ ദേശീയ സമിതി അംഗം കരമന ജയന്‍ ഉദ്ഘാടനം ചെയ്തു. സിപിഎം അക്രമ രാഷ്‌ട്രീയം ഉപേക്ഷിക്കണമെന്നും നാട്ടില്‍ ജനങ്ങള്‍ക്ക് സമാധാനമായി ജീവിക്കുവാന്‍ വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയം മടുത്ത് അണികള്‍ ബിജെപിയില്‍ ചേരുന്നതിന്റെ അങ്കലാപ്പിലാണ് സിപിഎം. അതിനാല്‍ അക്രമ രാഷ്‌ട്രീയം അഴിച്ചു വിടുന്നതെന്നും കരമന ജയന്‍ പറഞ്ഞു. സംസ്ഥാന സമിതി അംഗം എം.ആര്‍. ഗോപന്‍ നേമം നിയോജകമണ്ഡലം പ്രസിഡന്റ് തിരുമല അനില്‍ ജനറല്‍ സെക്രട്ടറി പൂങ്കുളം സതീഷ് എന്നിവര്‍ സംബന്ധിച്ചു. പൂജപ്പുര ഏര്യകമ്മറ്റി പ്രസിഡന്റ് കെ. ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ച. ജനറല്‍ സെക്രട്ടറി വട്ടവിള ഗോപന്‍ സ്വാഗതവും മുടവന്‍മുകള്‍ സതീഷ് നന്ദിയും പറഞ്ഞു.
















