പയ്യാവൂര്‍: പയ്യവൂര്‍ ഗവ.യുപി സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് നട്ട് വളര്‍ത്തിയ ഫാഷന്‍ ഫ്രൂട്ടില്‍ നിന്നും കായകള്‍ സാമൂഹ്യ വിരുദ്ധര്‍ മോഷ്ടിച്ചതായി പരാതി. പ്രത്യേക ഇനത്തിലും നിറത്തിലുമുള്ള കായകളാണ് പാകമായി എന്ന് തെറ്റിദ്ധരിച്ച് പറിച്ചത്. കുട്ടികള്‍ പയ്യാവൂര്‍ പോലീസ് സ്റ്റേഷനില്‍ പുതുതായി ചാര്‍ജ്ജെടുത്ത വനിതാ എസ്‌ഐക്ക് പരാതി നല്‍കി. എത്രയും വേഗം നടപടിയെടുക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി. സ്റ്റേഷനില്‍ ലഭിച്ച സ്വീകരണവും പരിഗണനയും കുട്ടികള്‍ക്ക് ഹൃദ്യമായി അനുഭവമായി.
















