കുട്ടനാട്: കുട്ടനാട് താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്‍ കനകജൂബിലി ആഘോഷത്തിന്റെ ഭാഗമായ രഥഘോഷയാത്ര നാളെ മുതല്‍ 15 വരെ നടക്കും. ഒന്‍പതു കരയോഗങ്ങളുടെ നേതൃത്വത്തില്‍ നീലംപേരൂരില്‍ രഥഘോഷയാത്രയെ സ്വീകരിക്കും. കാവാലം പഞ്ചായത്തില്‍ നാലു കരയോഗങ്ങള്‍ ചേര്‍ന്ന് തട്ടാശേരിയില്‍ ഘോഷയാത്രയ്‌ക്ക് സ്വീകരണം നല്‍കും. പുളിങ്കുന്ന് പഞ്ചായത്തില്‍ ആറു കരയോഗങ്ങള്‍ സ്വീകരിക്കും. 15ന് വൈകിട്ട് 4.30ന് സമാപന സമ്മേളനം നടക്കും. തലവടി, നെടുമുടി പഞ്ചായത്തുകളിലും ഘോഷയാത്രയെ സ്വീകരിക്കും.
















