മാന്നാര്‍: തൃക്കുരട്ടി മഹാദേവ സേവാസമതിയുടെ നേതൃത്വത്തിലുള്ള അഖിലകേരളാ രാമായണ മേള ഇന്നാരംഭിക്കും. എല്‍പി മുതല്‍ ഹയര്‍സെക്കന്ററി തലം വരെയുള്ള കുട്ടികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ കലാധരന്‍ കൈലാസം, വി.കെ. രാജു എന്നിവര്‍ അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് മാതാഅമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. കെ.ജി.വിശ്വനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. 14ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനത്തില്‍ തിരുവിതാംകൂര്‍ ദേവസംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സമ്മാനദാനം. കെ.കെ. രാമചന്ദ്രന്‍ നായര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. അജയ് തറയില്‍ മുഖ്യപ്രഭാഷണം നടത്തും. രാമായണ പുരസ്‌ക്കാരം പിന്നണി ഗായകന്‍ ബിജുനാരായണന് സമ്മാനിക്കും.
















