Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കാഴ്ചയില്ലാത്തവര്‍ക്കായി പൂന്തോപ്പ് ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 01:31 pm IST
inKozhikode

തേഞ്ഞിപ്പലം: കാഴ്ചയില്ലാത്തവര്‍ക്ക് ഇലകളും പൂക്കളും കായ്‌കളും പഴങ്ങളും തൊട്ടും മണത്തും കേട്ടും അറിയാനുള്ള ഇന്ത്യയിലെ ആദ്യത്തെ പൂന്തോപ്പ് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്ന് തുറന്നുകൊടുക്കും. ‘ടെച്ച് ആന്റ് ഫീല്‍ ഗാര്‍ഡന്‍ ഫോര്‍ വിഷ്വലി ഇംപയേര്‍ഡ്’ രാവിലെ 9.30ന് സ്പീക്കര്‍ പി.രാമകൃഷ്ണന്‍ തുറന്നുകൊടുക്കും. ലോകത്തിന്റെ നിറങ്ങളത്രയും നഷ്ടമായ മനുഷ്യര്‍ക്ക് വേണ്ടിയുള്ള ഗാര്‍ഡന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍, സ്വന്തം കണ്ണുകള്‍ മൂടികൊണ്ടാണ് വിശിഷ്ടാതിഥികള്‍ എല്ലാവരും പങ്കെടുക്കുക. കാഴ്ചയില്ലാത്തവര്‍ക്ക് എങ്ങിനെ ഈ സസ്യ-ഫല ശേഖരം പ്രയോജനപ്പെടുന്നുവെന്ന് നേരിട്ട് അനുഭവിച്ചറിയാനാണിത്. വിശിഷ്ടാതിഥികള്‍ക്കൊപ്പം കോഴിക്കോട് കൊളത്തറ വികലാംഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പങ്കെടുക്കും.

മണമുള്ള ഇലകളോ, പൂക്കളോ ഉള്ള 65 ഇനം ചെടികള്‍, തുറസ്സായ സ്ഥലത്ത് ഉയര്‍ത്തിയ പ്ലാറ്റ് ഫോമില്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ ചെടിയുടെയും പേരുകള്‍ സാധാരണ രീതിയിലും ബ്രെയിലിയിലും എഴുതിയിരിക്കുന്നു. കൂടാതെ നെയിം ബോര്‍ഡില്‍ പ്രത്യേക തരത്തിലുള്ള സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. സോണിക് ലേബലര്‍ എന്ന പേരിലുള്ള, പേനയുടെ ആകൃതിയിലുള്ള പ്രത്യേക ഉപകരണംകൊണ്ട് ഈ സ്റ്റിക്കറില്‍ സ്പര്‍ശിച്ചാല്‍ ആ ചെടിയെ കുറിച്ചുള്ള വിവരങ്ങള്‍ സ്പീക്കറിലൂടെ കേള്‍ക്കാന്‍ കഴിയും. ചെടിയുടെ പേര്, ശാസ്ത്ര നാമം, ഉപയോഗങ്ങള്‍ തുടങ്ങിയവയെല്ലാം റെക്കാര്‍ഡ് ചെയ്തിട്ടുണ്ട്. ബ്രെയിലി പ്രിന്റിംഗ് മുബൈയിലെ സ്ഥാപനത്തിലാണ് ചെയ്തിട്ടുള്ളത്. മുള്ളുള്ളവയും ചൊറിച്ചില്‍ ഉണ്ടാക്കുന്നവയുമായ സസ്യയിനങ്ങള്‍ ഒഴിവാക്കിയാണ് ചെടികള്‍ തെരഞ്ഞെടുത്തിട്ടുള്ളതെന്ന് പദ്ധതിയുടെ ചുമതല വഹിക്കുന്ന ബോട്ടണി വിഭാഗം പ്രൊഫസര്‍ ഡോ.എം.സാബു പറഞ്ഞു. കോള ചെടി മുതല്‍ കിരിയാത്ത വരെയുള്ള നാടന്‍, വിദേശ ഇനങ്ങളും ഇതിലുണ്ട്. പച്ചക്കറി ചെടികള്‍, സുഗന്ധ വ്യഞ്ജന ചെടികള്‍, ഔഷധ സസ്യങ്ങള്‍ തുടങ്ങിയവയെല്ലാം കാഴ്ചയില്ലാത്തവര്‍ക്കായി ഒരുക്കിയ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. പത്ത് സെന്റ് സ്ഥലത്താണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.

സസ്യങ്ങള്‍ക്ക് പുറമെ കെട്ടിടത്തിനകത്ത് കാര്‍പോളജി ശേഖരവും ഒരുക്കിയിട്ടുണ്ട്. ഉണങ്ങിയ വിത്തുകളും പഴങ്ങളും മറ്റുമായി 36 ഇനങ്ങള്‍ ഇവിടെയുണ്ട്. അവ ബോക്‌സുകളില്‍ നിന്നെടുത്ത് തൊട്ടും മണത്തും അറിയുകയും ബ്രെയിലിയില്‍ വായിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കുകയും ചെയ്യാം. കെട്ടിടത്തിനകത്ത് സജ്ജമാക്കിയ ഉണങ്ങിയ വിത്തുകളും പഴങ്ങളും മറ്റും ഉള്‍പ്പെട്ട ഈ കാര്‍പോളജി ശേഖരത്തിന്റെ ഉദ്ഘാടനം പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ നിര്‍വഹിക്കും.

മരുപ്രദേശങ്ങളില്‍ വളരുന്ന വിവിധ ഇനം കള്ളിച്ചെടികളുടെ ശേഖരം ഉള്‍പ്പെടുത്തി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഒരുക്കിയ തോട്ടത്തിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. 750 അടി ചതുരശ്ര സ്ഥലത്താണ് കള്ളിച്ചെടികളുടെ ശേഖരം ഒരുക്കിയിട്ടുള്ളത്. മരുപ്രദേശങ്ങളിലെ അന്തരീക്ഷം ഈ ഭാഗത്ത് പ്രത്യേകമായി സൃഷ്ടിച്ചാണ് ഇവ വളര്‍ത്തുന്നതെന്നും ഡോ.എം.സാബു അറിയിച്ചു.

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയമാണ് ടെച്ച് ആന്റ് ഫീല്‍ ഗാര്‍ഡനുവേണ്ടി 17 ലക്ഷം രൂപ നല്‍കിയത്. ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)
India

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

Kerala

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE
Kerala

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

Kerala

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.