Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

തെക്കന്‍ പഴനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആചാരങ്ങള്‍ അട്ടിമറിക്കാനുള്ള സിപിഎം നീക്കം പൊളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 01:01 pm IST
inAlappuzha

ആലപ്പുഴ: തലവടി തെക്കന്‍ പഴനി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആചാരങ്ങള്‍ ഇല്ലാതാക്കാനുള്ള സിപിഎം ഭരണ സമിതിയുടെ നീക്കം ഭക്തരുടെ ശക്തമായ എതിര്‍പ്പിനെത്തുര്‍ന്ന് പരാജയപ്പെട്ടു. അകാരണമായി ക്ഷേത്ര മേല്‍ശാന്തിയെ പിരിച്ചുവിട്ട് ആചാരങ്ങളും പൂജകളും മുടക്കാനായിരുന്നു സിപിഎം ശ്രമം.

കഴിഞ്ഞ ഒക്‌ടോബറിലാണ് സിപിഎമ്മുകാര്‍ക്ക് അധിപത്യമുള്ള സമിതി ആസൂത്രിതമായി ക്ഷേത്രഭരണം പിടിച്ചെടുത്തത്. പോലീസുകാരന്‍ കൂടിയായ പ്രവീണ്‍കുമാര്‍ പ്രസിഡന്റും സിഐടിയു പ്രാദേശിക നേതാവ് മഹേഷ് സെക്രട്ടറിയുമാണ്. 25 വര്‍ഷത്തിലേറെ ഇവിടെ സേവനം അനുഷ്ഠിക്കുന്ന മേല്‍ശാന്തി ഷാജി ശാന്തിയെ പുറത്താക്കാനുള്ള ശ്രമമാണ് തുടക്കം മുതല്‍തന്നെ ഭരണ സമിതി നടത്തിയത്.

കാലങ്ങളായി തുടരുന്ന ക്ഷേത്രാനുഷ്ഠാനങ്ങള്‍ മാറ്റി തങ്ങള്‍ക്കു താത്പര്യമുള്ള ചടങ്ങുകള്‍ മാത്രം നടത്തിയാല്‍ മതിയെന്ന് ഭരണ സമിതി മേല്‍ശാന്തിക്കു നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ചടങ്ങുകള്‍ മാറ്റാന്‍ തന്ത്രിയുടെ അനുവാദം വേണമെന്നും അത്യാവശ്യമായി ചെയ്യേണ്ട പൂജകള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നും ശാന്തി പറഞ്ഞതോടെയാണ് സിപിഎം ഭരണ സമിതി ഈ നീക്കം ആരംഭിച്ചത്.

അനാവശ്യ ചെലവുകള്‍ ഒഴിവാക്കുകയെന്ന പ്രഖ്യാപനത്തോടെയാണ് ക്ഷേത്ര ചടങ്ങുകള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കഴിഞ്ഞ ദിവസം മേല്‍ശാന്തിയെ പിരിച്ചുവിട്ടു. ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തി. പ്രശ്‌നത്തില്‍ ഇടപെട്ട നോര്‍ത്ത പോലീസ് സിപിഎമ്മിന്റെ ഇടപെടലിനെത്തുടര്‍ന്ന് മേല്‍ശാന്തി പൂജാകര്‍മ്മങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ആവശ്യപ്പെട്ടു.

ഇതോടെ ഇന്നലെ വൈകിട്ടുള്ള ദീപാരാധന മുടങ്ങുന്ന അവസ്ഥയിലെത്തി. സ്ത്രീകളടക്കം നൂറുകണക്കിന് ഭക്തര്‍ ക്ഷേത്രത്തില്‍ സംഘടിച്ചെത്തുകയും പ്രാര്‍ത്ഥനയോടെ പ്രതിഷേധം ആരംഭിക്കുകയും ചെയ്തു. വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി. ഒടുവില്‍ മേല്‍ശാന്തിയെ തിരിച്ചെടുക്കാന്‍ സിപിഎം ഭരണ സമിതി തീരുമാനമെടുത്തു. ഷാജി ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ ദീപാരാധന ചടങ്ങുകള്‍ മുടക്കം കൂടാതെ നടക്കുകയും ചെയ്തു.

ക്ഷേത്രത്തില്‍ അടിയന്തരമായി ദേവപ്രശ്‌നം നടത്താനും ദേവഹിതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍ന്നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നും ഭക്തര്‍ക്ക് ഭരണ സമിതി ഉറപ്പു നല്‍കി. ഇതോടെയാണ് പ്രശ്‌നത്തിന് താത്കാലിക പരിഹാരമായത്.

സിപിഎം നിയന്ത്രണത്തിലുള്ള ഭരണ സമിതി അധികാരത്തിലേറിയ നാള്‍മുതല്‍ തന്ത്രിയോടു പോലും ആലോചിക്കാതെയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളടക്കം നടത്തുന്നത്.

ക്ഷേത്രത്തെ വെറും ഭരണ സ്ഥാപനമെന്ന നിലയില്‍ തരംതാഴ്‌ത്തുന്ന നടപടിയാണ് ഭരണ സമിതി സ്വീകിച്ചതെന്നും ഭക്തരുടെ വികാരത്തെ മുറിപ്പെടുത്തി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്നും ക്ഷേത്രാചാരങ്ങളും വിശ്വാസവും സംരക്ഷിക്കാന്‍ ശക്തമായി ഇടപെടുമെന്നും ക്ഷേത്ര സംരക്ഷണ സമിതി മുന്നറിയിപ്പു നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.