Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Jul 6, 2026, 05:31 am IST
in Samskriti

വൈഷ്ണവ ധര്‍മ്മത്തിന്റെ ആദ്യ ദേവതകളായ കൃഷ്ണ-രാധമാരുടെ പൂജാവിധികളും അനുഷ്ഠാന ക്രമങ്ങളും സ്‌തോത്രങ്ങളും സവിസ്തരം പ്രതിപാദിക്കുന്ന കൃതിയാണ്
ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനാമൃതസാരം. സാക്ഷാല്‍ ശ്രീ നാരദ മഹര്‍ഷിയാല്‍ വിരചിതമായ ഈ ഗ്രന്ഥത്തില്‍ ശ്രീകൃഷ്ണ തന്ത്രത്തിന്റെ ആധികാരിത വെളിപ്പെടുത്തുന്നുണ്ട്.

അതിനോടൊപ്പം ദാസ്യഭക്തി, ഭവസാഗരമുക്തി സ്വര്‍ല്ലോകപ്രാപ്തി എന്നിവയെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു. കൂടാതെ യോഗം, പ്രാണായാമം, ഷഡ്ചക്രവര്‍ണനകള്‍, ജാഗരണം, മന്ത്രങ്ങള്‍, കവചങ്ങള്‍ ,എന്നിവയുടെ വിശദീകരണവും അടങ്ങിയിട്ടുണ്ട്. രാധാകൃഷ്ണ ഭക്തിസാഫല്യത്തിലൂടെ സമാധാനവും സമൃദ്ധിയും കൈവല്യവും മോക്ഷവും കൈവരിക്കാന്‍ സാധിക്കുന്ന മഹത്തായ ഈ ഗ്രന്ഥം ശ്രീകൃഷ്ണ ഭഗവാന്റെ മഹത്വവും ആരാധന വിധികളും മനസ്സിലാക്കാന്‍ അതിയായ ആഗ്രഹം പ്രകടിപ്പിച്ച നാരദ മഹര്‍ഷിക്ക് സാക്ഷാല്‍ പരമശിവന്‍ ഉപദേശിക്കുന്ന രീതിയിലാണ് ഈ കൃതിയുടെ രചന.

ശ്രീകൃഷ്ണ ഭഗവാന്റെ ബാല്യകാല സഖിയായ രാധയെ കുറിച്ച് ഭാഗവതം അര്‍ഥവത്തായ മൗനം പാലിക്കുമ്പോള്‍ പഞ്ചരാത്രത്തില്‍ രാധയ്‌ക്ക് ശ്രീ പാര്‍വതിക്കുള്ളത്ര പ്രാധാന്യം നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ പഞ്ചരാത്രത്തിന് ഗര്‍ഗ സംഹിതയുമായിട്ടാണ് അടുപ്പം, രാധാ പൂജയും ഉപാസനയും ദേവീ ഉപാസന എന്നപോലെതന്നെ ആത്യന്തിക പുരുഷാര്‍ത്ഥമായ മോക്ഷത്തിനും ഭൗതിക നേട്ടങ്ങള്‍ക്കും ഒരുപോലെ ഉപയുക്തമാക്കുമെന്ന് നാരദപഞ്ചരാത്രത്തില്‍ വിവരിക്കുന്നുണ്ട്.

ശ്രീകൃഷ്ണ ഭക്തിക്കും ,ഉപാസനക്കും പ്രാമുഖ്യം നല്‍കി രചിച്ചിട്ടുള കൃതികളില്‍ എടുത്തുപറയത്തക്ക സ്ഥാനമാണ് ഇതിനുള്ളത്. ശ്രീമഹാദേവനില്‍ നിന്ന് ജ്ഞാനം നേടിയ നാരദമുനിയാണ് വേദപുരാണ ധര്‍മ്മ ാസ്ത്ര സാരസംഗ്രഹമായ നാരദപഞ്ചരാത്രം രചിച്ചതെന്നാണ് ആചാര്യമതം.

ശ്രീകൃഷ്ണ ഭക്തിയുടെ സര്‍വ്വസ്വം എന്ന നിലയില്‍ കൃഷ്ണനെയും രാധയെയും പൂജിക്കാനും ഉപാസിക്കാനുമുള്ള താന്ത്രിക ഗ്രന്ഥം എന്ന നിലയിലാണ് ഇത് അറിയപ്പെടുന്നത്. പഞ്ചരാത്രം എന്നൊരു കൃതിയെക്കുറിച്ച് ശ്രീമദ് ഭാഗവതത്തിലും പരാമര്‍ശിച്ച് കാണുന്നുണ്ട്. പഞ്ചരാത്രം എന്ന പദത്തിന്റെ ശബ്ദാനുസാരിയായ അര്‍ത്ഥം അഞ്ചു രാത്രികളുടെ സമാഹാരം എന്നാണെങ്കിലും പഞ്ചജ്ഞാനം എന്നാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നാണ് പഞ്ചരാത്രത്തിലെ പ്രഥമരാത്രം എന്ന പ്രഥമ അധ്യായത്തില്‍ വ്യക്തമാക്കുന്നത്.

സാത്വികം, രാജസം, താമസം എന്നീ മൂന്ന് ഗുണങ്ങളെ കുറിച്ചുള്ള ജ്ഞാനമാണ് ഗ്രന്ഥത്തില്‍ ഉടനീളം വിവരിക്കുന്നത്. അതുപോലെതന്നെ ബ്രാഹ്‌മം, ശൈവം, കൗമാരം, വസിഷ്ഠം, കാപിലം, ഗൗതമീയം, നാരദീയം എന്നിങ്ങനെ ഏഴു പ്രകാരത്തിലുള്ള ജ്ഞാനത്തെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്നുണ്ട് ഈ ഗ്രന്ഥത്തിലെ പ്രഥമ രാത്രത്തില്‍.

വ്യാസ-ശുക സംവാദം, ബ്രഹ്‌മനാരദ സംവാദം, ശിവനാരദ സംവാദം എന്നിവയിലൂടെ ശ്രീകൃഷ്ണമാഹാത്മ്യം മനോഹരമായി ഇതള്‍ വിടര്‍ത്തുന്നുണ്ട്. വിഭക്തി അല്ല ഭക്തിയാണ് പ്രാധാന്യം എന്ന്

ഭഗവാന്‍ ശ്രീഗണേശന്‍ അരുളി ചെയ്യുന്നതായും പ്രഥമ രാത്രത്തില്‍ പറയുന്നു. ശാരദാ തിലകം, മഹാനിര്‍വാണതന്ത്രം, കുലാര്‍ണ്ണവ തന്ത്രം, എന്നീ പ്രശസ്തമായ താന്ത്രിക ഗ്രന്ഥങ്ങളില്‍ കാണുന്ന ജപഹോമ അര്‍ച്ചന വിധികളെ അനുസ്മരിപ്പിക്കുന്നവയാണ് നാരദ പഞ്ചരാത്രത്തിലും കാണുന്നത്.

എന്നാല്‍ ഇതില്‍ ആരാധ്യദേവതകള്‍ കൃഷ്ണനും രാധയും ആണെന്നുള്ളതാണ് സവിശേഷത. ഗ്രന്ഥത്തിലെ മന്ത്രങ്ങള്‍ നിഗൂഢമായ രീതിയിലാണ് അവതരിപ്പിക്കുന്നത്. വ്യാഖ്യാനം കൂടാതെ ശ്ലോകം മാത്രം വായിക്കുന്നവര്‍ക്ക് വഴങ്ങുന്നതല്ല മന്ത്രാര്‍ഥ ഗ്രഹണം എന്നത് ഗ്രന്ഥത്തിന്റെ പ്രധാന ന്യൂനതയായി പറയുന്നുണ്ട്

രാത്രം എന്ന ശബ്ദം ജ്ഞാനത്തിന്റെ പര്യായമായിട്ടാണ് പറയുന്നത്. അഞ്ച് തരത്തിലുള്ള ജ്ഞാനത്തെക്കുറിച്ച് പരമാര്‍ശിക്കുന്നതുകൊണ്ടാണ് പണ്ഡിതന്മാര്‍ ഇതിനെ പഞ്ചരാത്രം എന്ന് വിശേഷിപ്പിച്ചത്. ഒന്നാമതായി ജന്മം, വാര്‍ദ്ധക്യം, മരണം ഇവയെ ഇല്ലാതാക്കുന്ന പരമതത്ത്വം ഇതില്‍ പ്രതിപാദിക്കപ്പെടുന്നു .

രണ്ടാമതായി മോക്ഷം കാംക്ഷിക്കുന്നവര്‍ക്കുള്ള അഭീഷ്ടകാര്യങ്ങള്‍ പ്രദാനം ചെയ്യുന്ന പരമപവിത്രമായ ജ്ഞാനമാണ് ഇതില്‍ അന്തര്‍ലീനമായിരിക്കുന്നത്. മൂന്നാമതായി കൃഷ്ണഭക്തി വളര്‍ത്തുന്ന ശുദ്ധവും മംഗളകരവുമായ ജ്ഞാനം നല്‍കാനും ഗ്രന്ഥത്തിന് സാധിക്കുന്നു. നാലാമതായി സകല സിദ്ധികളില്‍ നിന്നുമായി കൈവരുന്ന പരമ ജ്ഞാനം ലഭിക്കുന്നു.

മനുഷ്യനെ സംബന്ധിച്ച വാസനാപരമായ ജ്ഞാനമാണ് അഞ്ചാമതായി ഇതില്‍ പറയുന്നത്.

തുടര്‍ച്ചയായുള്ള ജന്മജന്മാന്തരങ്ങള്‍ ഒഴിവാക്കുവാന്‍ ശ്രീശങ്കരനെ ഗുരുവായി ധ്യാനിച്ച് കൃഷ്ണഭക്തിയില്‍ ലയിക്കുവാനും അതിലൂടെ സംസാരസാഗരം തരണം ചെയ്യുന്നതിന് ഉചിതമായ നൗകയാണ് ഹരിഭക്തി എന്ന് നമ്മെ ബോധ്യപ്പെടുത്താനും പഞ്ചരാത്ര പാരായണത്തിലൂടെ സാധിക്കുന്നു. ഇതിലെ ശ്രീകൃഷ്ണ സഹസ്രനാമ സ്‌ത്രോത്രങ്ങളും രാധ സഹസ്രനാമ സ്‌ത്രോത്രങ്ങളും മറ്റെല്ലാ സ്‌തോത്രങ്ങളും വളരെ ഭക്തി സാന്ദ്രമാണ്.

വിഷ്ണു സഹസ്രനാമസ്‌തോത്രങ്ങളും ദേവി സ്ത്രോത്തത്തേയും അനുസ്മരിപ്പിക്കുന്നതും പലയിടത്തായി കാണുന്ന തപോവന ദേവഗ്രഹ വര്‍ണ്ണങ്ങളില്‍ കാവ്യ ചാരുത തുളുമ്പി നില്‍ക്കുന്നതുമായ ഈ താന്ത്രിക ഗ്രന്ഥം കൃഷ്ണ ഭക്തര്‍ക്ക് മാത്രമല്ല താന്ത്രിക ഗവേഷകര്‍ക്കും ഒഴിച്ചുകൂടാനാവാത്തതാണ്.

അമൃതം പാനം ചെയ്ത സല്‍പുരുഷന്മാര്‍ക്ക് അന്യ വസ്തുക്കളില്‍ അഭിലാഷം ഉണ്ടാകാത്തത് പോലെ പഞ്ചരാത്രമെന്ന ഈ ഗ്രന്ഥം പഠിക്കുന്നവര്‍ക്ക് മറ്റു ശാസ്ത്രങ്ങളില്‍ ആഗ്രഹമുണ്ടാകില്ല.

ഇത് സമസ്ത ജ്ഞാനത്തിന്റെയും മൂലഹേതു ആണ്.
അന്ധകാരം അകറ്റുന്ന ഭദ്രദീപമാണ്. വേദസാര സര്‍വസ്വമാണ് എല്ലാവര്‍ക്കും അഭീഷ്ട്ടമായതുമാണ്.

 

Tags: Vishnu SahasranamamLord SreekrishnaRadha krishnaജ്ഞാനാമൃതസാരംശ്രീ നാരദപഞ്ചരാത്രംNarada Pancharatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കണ്ണന്റെ യഥാര്‍ത്ഥ ഭക്തന്‍

Kerala

മഥുരയിലെ വൃന്ദാവനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം ഒരുങ്ങുന്നു; ശ്രീകോവിലും കൊടിമരവും ശീവേലിപ്പുരയും നിർമിക്കുന്നത് കേരളത്തില്‍

Samskriti

പ്രാണന്‍ അകലുന്ന വേളയില്‍…

പുതിയ വാര്‍ത്തകള്‍

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.