പയ്യന്നൂര്‍: ചെറുതാഴം തലക്കോടത്ത് കൂട്ടായ്‌മയും കുരുമുളക് സംരക്ഷണ സമിതിയും കുടുംബശ്രീകളും ചേര്‍ന്ന് നടത്തുന്ന കുരുമുളക് മാതൃതല ഉല്‍പാദന യൂണിറ്റ് ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ടി.വി.ഉണ്ണികൃഷ്ണന്‍ ഔഷധ സസ്യങ്ങള്‍ വിതരണം ചെയ്തു. മുതിര്‍ന്ന കര്‍ഷകരായ വയക്കോടന്‍ ഗോവിന്ദന്‍, തോട്ടോന്‍ വീട്ടില്‍ പത്മനാഭന്‍ എന്നിവരെ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഇ.വസന്ത ആദരിച്ചു.
മാതൃതൈകള്‍ കൃഷി ഓഫീസര്‍ ജി.നിഷയും വൃക്ഷതൈ കൂട് കെ.സി.തമ്പാനും ജൈവവള പാക്കറ്റ് പഞ്ചായത്ത് മെമ്പര്‍ കെ.എം.ശോഭയും വിതരണം ചെയ്തു. പന്നിയൂര്‍ കൃഷിവിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഡിനേറ്റര്‍ ഡോ.പിജയരാജ് ക്ലാസെടുത്തു.
എന്‍.ചന്ദ്രന്‍, എം.വി.രവീന്ദ്രന്‍, എന്‍.എം.ഗോപാലകൃഷ്ണന്‍, സി.പി.സുനില്‍, ടി.ടി.സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.
















