സ്വാതന്ത്ര്യദിനത്തിന്റെ എഴുപതാം വാര്‍ഷികം പ്രമാണിച്ച് ക്വിറ്റിന്ത്യാദിനമായ നാളെ ബിജെപി ‘തിരംഗയാത്ര’ നടത്തുന്നു
ഭാരതം,’ബ്രിട്ടന്‍ നാടുവിടണം’എന്ന് ആേവശത്തോടെ വിളിച്ചുപറയുമ്പോള്‍, ബ്രിട്ടന് ഹാലേലൂയ പാടി രാജ്യത്തെ ഒറ്റുകയായിരുന്നു, കമ്യൂണിസ്റ്റുകള്‍. രണ്ടാം ലോകയുദ്ധം, ബ്രിട്ടനൊപ്പംനിന്ന പാര്‍ട്ടിക്ക്, ജനകീയ യുദ്ധംതന്നെയായി.
ഭാരതത്തിനെതിരായ വ്യതിയാനം പാര്‍ട്ടിയില്‍ വന്നത്, ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെ്രകട്ടറി ഹാരി പൊളിറ്റ് കൊണ്ടുവന്ന ജനകീയ യുദ്ധസിദ്ധാന്തം വഴിയായിരുന്നു. അതിനു മുന്‍പത്തെ പാര്‍ട്ടിയുടെ ബ്രിട്ടനെതിരായ നിലപാട്, ദേശീയ വ്യതിയാനമായിരുന്നുവെന്ന്, അദ്ദേഹം വിലയിരുത്തി.
1941 ഡിസംബര്‍ മുതല്‍, പാര്‍ട്ടി ഈ സിദ്ധാന്തത്തിനു പിന്നാലെ പോയി.
പാര്‍ട്ടി മൊത്തത്തില്‍ ഇതിനൊപ്പമായിരുന്നില്ല. എ.കെ. ഗോപാലന്‍ ഇതിനെതിരായിരുന്നു. കെ.ദാമോദരന്‍, എന്‍.ഇ. ബാലറാം എന്നിവര്‍ എതിര്‍ത്തു. പാര്‍ട്ടി നിലപാട് തെറ്റാണെന്നു പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ എകെജി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുചാടി. എകെജിയുടെ സ്വത്തുക്കള്‍ കോടതിവിധിപ്രകാരം ജപ്തിചെയ്തു. വീട്ടുപകരണങ്ങളേ ഉണ്ടായിരുന്നുള്ളൂ.
അതേസമയം, ജപ്തി പേടിച്ച ഇഎംഎസ്, സ്വത്തുക്കള്‍ ഭാര്യയുടെ പേരിലാക്കി. ഇടപാട് തട്ടിപ്പാണെന്നു പറഞ്ഞ് മജിസ്‌ട്രേറ്റ് അത് റദ്ദാക്കി. ജപ്തി ചെയ്ത സ്വത്തുക്കളുടെ വില 50,000 രൂപയായി കണക്കാക്കി. ഇഎംഎസ് 9000 രൂപയേ കാണിച്ചിരുന്നുള്ളൂ എന്ന് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തതായി 1942 ജൂണ്‍ 12 ലെ ‘മാതൃഭൂമി’യില്‍ കാണുന്നു. ഇതാണു തട്ടിപ്പെന്ന് കോടതി കണ്ടത്.
ഹാരി പൊളിറ്റിന്റെ തിട്ടൂരം 1941 ഡിസംബറില്‍ പുറത്തിറക്കിയ 54-ാം നമ്പര്‍ പാര്‍ട്ടി കത്തില്‍ പ്രസിദ്ധീകരിച്ചു.
അനാക്രമണസന്ധി ലംഘിച്ച്, 1941 ജൂണ്‍ 22 ന് ജര്‍മനി റഷ്യയെ ആക്രമിച്ചതായിരുന്നു, പാര്‍ട്ടി വ്യതിയാനത്തിനു കാരണം. രണ്ടുമാസം മൗനത്തിലിരുന്ന പാര്‍ട്ടിക്ക്, ലണ്ടനില്‍ ഇരുന്ന്, പാര്‍ട്ടി ഗുരു രജനി പാമെ ദത്ത്, സെപ്റ്റംബറില്‍ വഴികാട്ടി- ബ്രിട്ടനെ പിന്തുണക്കുക. ഇതിന്റെ തുടര്‍ച്ചയായിരുന്നു, ഹാരി പൊളിറ്റിന്റെ സിദ്ധാന്തം.
ബ്രിട്ടനെ അനുകൂലിച്ചതിനാല്‍, പാര്‍ട്ടിക്കുമേലുള്ള നിരോധനം ബ്രിട്ടന്‍ നീക്കി. 1942 ജൂലൈയില്‍ കേരളത്തില്‍ തടവിലായിരുന്ന 31 കമ്യൂണിസ്റ്റ് തടവുകാരെ മോചിപ്പിച്ചു. പക്ഷേ, 1942 ജൂലൈ 22 ന്, കയ്യൂര്‍ സമരത്തിലെ പ്രതികളുടെ വധശിക്ഷ സ്ഥിരീകരിക്കുന്ന വിധി പാര്‍ട്ടിക്ക് അടിയായി; ബ്രിട്ടന് പാര്‍ട്ടി നല്‍കിയത്, നിരുപാധിക പിന്തുണയായിരുന്നു.
കോണ്‍ഗ്രസ് നേതാവായ കോഴിപ്പുറത്തു മാധവമേനോനാണ്, വധശിക്ഷ ഇളവുചെയ്യണമെന്ന ആവശ്യവുമായി ആദ്യം രംഗത്തുവന്നത്. ക്വിറ്റിന്ത്യാദിനത്തിന് ആറുദിവസം മുന്‍പ്, 1942 ഓഗസ്റ്റ് രണ്ടിന് ഇഎംഎസ് ജയില്‍മോചിതനായി.
















