അയോണിക പോള്‍
റിയോ ഡി ജനീറോ: പത്ത് മീറ്റർ വനിതകളുടെ എയർ റൈഫിളിൽ ഇന്ത്യൻ പ്രതീക്ഷ അസ്തമിച്ചു. യോഗ്യതാ റൗണ്ടിൽ രാജ്യത്തിന്റെ പ്രതീക്ഷകളായി ഇറങ്ങിയ അപൂർവ്വി ചന്ദേലയും അയോണിക പോളും യഥാക്രമം 34, 47 സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്. 57 പേർ മത്സരിച്ച ഈയിനത്തിൽ അപൂർവിക്ക് 411.6 പോയിന്റും അയോണിക പോളിന് 403 പോയിന്റുമാണ് നേടാൻ കഴിഞ്ഞത്.
ചൈനയുടെ ഡു ലി യോഗ്യതാ റൗണ്ടിലെ പുതിയ ഒളിമ്പിക് റെക്കോർഡുമായി യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തി. 420.7 പോയിന്റാണ് ഡു ലി നേടിയത്. 2004ലെ ഏതൻസ് ഒളിമ്പിക്‌സിൽ ഇൗയിനത്തിൽ സ്വർണ്ണം നേടിയ താരമാണ് ചൈനയുടെ ഡു ലി. ജർമ്മനിയുടെ ബാർബാറാ എൻഗ്ലെയ്ഡർ 420.3 പോയിന്റുമായി രണ്ടാമതും ഇറാന്റെ യെലാഹെ അഹമ്മദി 417.8 പോയിന്റുമായി യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി. യോഗ്യതാ റൗണ്ടിൽ ആദ്യ എട്ട് സ്ഥാനങ്ങൾ നേടിയവർ ഫൈനലിലെത്തി.
















