റിയൊ ഡി ജനീറോ: ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകൾ യുഎഇയുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ രേഖപ്പെടുത്തും. അറബ് നാടുകളിലൊന്നിനെ ഒരു വനിത കായിക താരം ഒളിമ്പിക്‌സ് മാർച്ച് പാസ്റ്റിൽ നയിച്ചു. യുഎഇയുടെ പതാകയുമേന്തി രാജ്യത്തെ വനിതാ നീന്തൽ താരം നാദാ അൽ ബദ്വായി നടന്ന് നീങ്ങിയപ്പോൾ ഒരു വലിയ ചരിത്രം സൃഷ്ടിക്കപ്പെടുകയായിരുന്നു ഇവർക്ക് പിന്നിൽ രാജ്യത്തെ മറ്റ് കായികതാരങ്ങൾ അണിനിരന്നു. പർദ ധരിച്ച് യുഎഇ പതാകയുമേന്തി രാജ്യത്തെ നയിക്കുന്ന കായിക താരം ഏവരുടെയും ശ്രദ്ധാ കേന്ദ്രമായി.
റിയോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ സച്ചിന്‍ ടെïുല്‍ക്കര്‍ ക്രൈസ്റ്റ് ദ റഡീമര്‍
പ്രതിമയ്‌ക്ക് മുന്നില്‍
















