റിയോ ഡി ജനീറോ: റിയോ ഒളിംപിക്സിൽ ആദ്യ സ്വർണം യുഎസ്എ കരസ്ഥമാക്കി. വനിതാ വിഭാഗം 10 മീറ്റർ എയർ റൈഫിളിൽ യുഎസ്എയുടെ വിർജീനിയ ത്രാഷറാണ് ഒളിംപിക്സിലെ ആദ്യ സ്വർണം സ്വന്തമാക്കിയത്.
യോഗ്യതാ റൗണ്ടിൽ ആറാം സ്ഥാനത്തായിപ്പോയ വിർജീനിയ ഫൈനൽ റൗണ്ടിലെ മികച്ച പ്രകടനത്തിലൂടെ സ്വർണം നേടുകയായിരുന്നു. ഈ ഇനത്തിൽ വെള്ളിയും വെങ്കലവും ചൈനയുടെ ഡു ലി, യി സിലിങ് എന്നിവർ സ്വന്തമാക്കി.
അതേസമയം പുരുഷവിഭാഗം സിംഗിൾസ് സ്കൾസിൽ ഇന്ത്യയുടെ ദത്തു ബബൻ ബോക്കനൽ ക്വാർട്ടറിൽ കടന്നു പ്രതീക്ഷ നിലനിർത്തി.
















