പാറശ്ശാല: പാറശ്ശാല താലുക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് സൗജന്യമായി നല്‍കിയ പ്രഭാത ഭക്ഷണത്തോടൊപ്പമുണ്ടായിരുന്ന സാമ്പാറില്‍ ചുവന്ന അട്ടയെ കണ്ടെത്തിയതായി പരാതി. സര്‍ക്കാരിന്റെ അമ്മയും കുഞ്ഞും പദ്ധതിപ്രകാരം ചികിത്സിയില്‍ കഴിയുന്ന കുളത്തൂര്‍ സ്വദേശി അന്‍ജിതയ്‌ക്ക് രാവിലെ ഇടിയപ്പത്തിനൊപ്പം നല്‍കിയ സാമ്പാറിലായിരുന്ന ചത്ത നിലയിലുള്ള ചുവന്ന അട്ടയെ കണ്ടെ
ഇടിയപ്പത്തില്‍ ചുവന്ന അട്ട
ത്തിയത്.
ആശുപത്രിയില്‍ ക്യാന്റീനില്‍ നിന്നാണ് സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നത്. എന്നാല്‍ അടുത്തകാലത്ത് ക്യാന്റീന്‍ പൂട്ടിയതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ഹോട്ടലില്‍ നിന്നാണ് ഭക്ഷണം വാങ്ങി വിതരണം ചെയ്യുന്നത്. ആശുപത്രി അധികൃതര്‍ ആശുപത്രിയില്‍ നിന്ന് ടോക്കണ്‍ നല്‍കും. ഇതുമായി സമീപത്തെ ഹോട്ടലില്‍ പോയി ഭക്ഷണം വാങ്ങണം. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ ആശുപത്രി ജീവനക്കാരും പൊതുപ്രവര്‍ത്തകരും ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ക്യാന്റീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി എടുക്കുന്നില്ലെന്ന ആരോപണം നിലവിലുണ്ട്. ഇതിന് പിന്നാലെയാണ് ആഹാരത്തില്‍ അട്ടയെ കണ്ടെത്തിയത്. ആഹാരത്തില്‍ അട്ടയെ കണ്ടെത്തിയതിനെ കുറിച്ച് അന്വേഷിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു.
















