കണ്ണൂര്‍: എന്താണ് ഞാന്‍ എന്ന അന്വേഷണത്തിന് നമ്മെ സഹായിക്കുന്നതാണ് ഉപനിഷത്തെന്ന് സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉപനിഷത്ത് ജ്ഞാനസത്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം നമ്മില്‍ത്തന്നെ കല്‍പ്പിച്ചുവെച്ചിട്ടുള്ള പരിമിതികളാണ് എല്ലാ ക്ലേശങ്ങള്‍ക്കം കാരണം. ആയതിനാല്‍ ഈ സ്വാതന്ത്ര്യമില്ലായ്‌മയില്‍ നിന്ന് പുറത്തുകടക്കാന്‍ ഉപനിഷത്ത് സഹായിക്കുന്നു. ഏതൊരു ഉണ്‍മയാല്‍ നാം ഉണ്ടായിരിക്കുന്നുവോ അതിനാല്‍ത്തന്നെ നാം പരിമിതികള്‍ ഇല്ലാത്തവരും ആകുന്നു. എന്താണോ പഞ്ചേന്ത്രിയങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നത്, അതിനെ പഞ്ചേന്ത്രിയം കൊണ്ട് അറിയാന്‍ കഴിയില്ല. മനസ്സുകൊണ്ടും കഴിയില്ല. എന്നാല്‍ ജ്ഞാനികള്‍ ആത്മാന്വേഷികളായിത്തീരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആറാം ദിവസമായ ഇന്ന് വൈകുന്നേരം 5 മണിക്ക് അമ്മമാര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും സ്ത്രീ സമൂഹത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് നിയമപരിരക്ഷ എന്തെല്ലാം എന്ന വിഷയത്തില്‍ അഡ്വ.എ.വി.കേശവന്‍ സംസാരിക്കും. സ്വാമിജി ഇതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ച് സംസാരിക്കും.
















