Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ഫാക്ടറി നിര്‍മ്മിത പപ്പടത്തിന്റെ കടന്നുകയറ്റം : പരമ്പരാഗത തൊഴിലാളികള്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 09:27 pm IST
inWayanad

കല്‍പ്പറ്റ : യന്ത്രവത്കൃത പപ്പടനിര്‍മാണശാലകളുമായുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട് പരമ്പരാഗത തൊഴിലാളി കുടുംബങ്ങള്‍. യന്ത്രവല്‍കൃത യൂനിറ്റുകള്‍ പപ്പടം വിലകുറച്ച് വിപണിയില്‍ ലഭ്യമാക്കുന്നതാണ് പരമ്പരാഗത തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്. കമ്മീഷന്‍ കുടുതല്‍ കിട്ടുമെന്നതിനാല്‍ മൊത്ത, ചില്ലറ കച്ചവടക്കാര്‍ ഫാക്ടറി നിര്‍മിത പപ്പടത്തിന്റെ വില്‍പനയിലാണ് താത്പര്യം കാട്ടുന്നതെന്ന് പരമ്പരാഗത തൊഴിലാളികള്‍ പറയുന്നു. യന്ത്രവല്‍കൃത യൂനിറ്റുകള്‍ വിപണിയിലെത്തിക്കുന്ന പപ്പടം ഗുണനിലവാരം കുറഞ്ഞതാണെന്ന സന്ദേഹവും പരമ്പരാഗത തൊഴിലാളികള്‍ക്കുണ്ട്.

യന്ത്രവത്കൃത യൂനിറ്റുകള്‍ പപ്പടം കിലോഗ്രാമിനു 130-140 രൂപ നിരക്കിലാണ് കച്ചവടക്കാര്‍ക്ക് ലഭ്യമാക്കുന്നത്. ഒരു കിലോഗ്രാം ഉഴുന്നിനു 180 രൂപ വിലയുണ്ടായിരിക്കെ ഇതെങ്ങനെ സാധ്യമാകുമെന്ന ചോദ്യം പരമ്പരാഗത തൊഴിലാളികള്‍ ഉന്നയിക്കുന്നു. ഉഴുന്നുപൊടി, പപ്പടക്കാരം, വെള്ളം, ഉപ്പ്, എള്ളെണ്ണ, അരിപ്പൊടി എന്നിവ ഉപയോഗിച്ചാണ് പപ്പടം ഉണ്ടാക്കേണ്ടത്. ഒരു കിലോ പപ്പടം ഉല്‍പാദിപ്പിക്കുന്നതിനു ഏകദേശം 250 രൂപയാണ് പരമ്പരാഗത തൊഴിലാളികള്‍ക്ക് ചെലവ്. അധ്വാനക്കൂലി പുറമേ. എന്നിരിക്കെ കിലോഗ്രാമിനു കുറഞ്ഞവിലയ്‌ക്ക് പപ്പടം വില്‍പനയ്‌ക്ക് ലഭ്യമാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.

പരമ്പരാഗത തൊഴിലാളികള്‍ കുടില്‍ വ്യവസായമായി നടത്തിവരുന്നതാണ് പപ്പടനിര്‍മാണം. ഉല്‍പാദനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കുട്ടികളടക്കം പങ്കാളികളാണ്. ഫാക്ടറി നിര്‍മിത പപ്പടത്തിന്റെ കടന്നുകയറ്റം തങ്ങളുടെ വയറ്റത്തടിച്ചിരിക്കയാണെന്ന് വയനാട്ടിലെ പരമ്പരാഗത തൊഴിലാളികളായ പി.വി.സജീവന്‍, വി.കെ.സുഭാഷ്ബാബു എന്നിവര്‍ പറഞ്ഞു. പരമ്പരാഗത രീതിയില്‍ വീടുകളില്‍ നിര്‍മിക്കുന്ന പപ്പടം ഒരാഴ്ച കഴിഞ്ഞാല്‍ ഉപയോഗത്തിനു പറ്റാതാകും. എന്നാല്‍ ഫാക്ടറി നിര്‍മിത പപ്പടം നാലും അഞ്ചും ആഴ്ച കഴിഞ്ഞാലും കേടാകുന്നില്ല. ആരോഗ്യത്തിനു ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തുള്ള നിര്‍മാണമാണ് ഈ ദീര്‍ഘായുസിന്റെ രഹസ്യമെന്ന് സംശയിക്കേണ്ടതുണ്ടെന്ന് പരമ്പരാഗത തൊഴിലാളികളായ എസ്.ബാബുരാജ്, വി.കൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. ഫാക്ടറി നിര്‍മിത പപ്പടത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനു ഭക്ഷ്യസരുക്ഷാ വിഭാഗം അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും അവര്‍ ഉന്നയിക്കുന്നു.

ഫാക്ടറികളിലും വീടുകളിലും നിര്‍മിക്കുന്ന പപ്പടങ്ങള്‍ തമ്മില്‍ ഗുണനിലവാരത്തിലുള്ള അന്തരം സംബന്ധിച്ച് ഗുണഭോക്താക്കളില്‍ ബോധവല്‍ക്കരണം നടത്താനും അതുവഴി വിപണിയില്‍ പിടിച്ചുനില്‍ക്കാനുമുള്ള നീക്കത്തിലാണ് പരമ്പരാഗത തൊഴിലാളികള്‍. പരമ്പരാഗത പപ്പട നിര്‍മാണ തൊഴിലാളികളുടെ സംഘടന രൂപീകരിച്ചായിരിക്കും ബോധവല്‍ക്കരണ പരിപാടികള്‍. വയനാട്ടില്‍ 1000 ഓളം പരമ്പരാഗത പപ്പട നിര്‍മാണ തൊഴിലാളി കുടുംബങ്ങളുണ്ട്. ഇവരെ സംഘടിപ്പിക്കാനും ഒരു കുടക്കീഴില്‍ നിര്‍ത്താനുമുള്ള പരിശ്രമത്തിലാണ് പരമ്പരാഗത തൊഴിലാളികളിലെ ചെറുപ്പക്കാരില്‍ ചിലര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.