കണ്ണൂര്‍: വഴിയോര കച്ചവടക്കാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡും ലൈസന്‍സും നല്‍കണമെന്നും, കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെട്ട മുഴുവന്‍ വഴിയോര കച്ചവടക്കാരും സര്‍വ്വെ ലിസ്റ്റില്‍ വന്നിട്ടില്ല. അവരെ മുഴുവന്‍പേരെയും സര്‍വ്വെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും വഴിയോര കച്ചവടക്കാരുടെ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പി.എ.ജിറാര്‍, ഉദ്ഘാടനം ചെയ്തു. എസ്.രാജു അധ്യക്ഷത വഹിച്ചു. എം.ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. സി.പി.സന്തോഷ് കുമാര്‍, സി.പി.മുരളി എന്നിവര്‍ സംസാരിച്ചു. എന്‍.സിഫത്ത്, പി.ഹസ്സന്‍, കെ.പി.രാമദാസ്, ശെല്‍വി വി.എം., എന്‍.ജയരാമന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
















