തലശേരി: സ്‌കൂളിലേക്ക് പോയ പ്‌ളസ് ടു വിദ്യര്‍ത്ഥിനിയായ പതിനേഴുകാരിയെ കാണാതായി. തലായി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് കാണാനില്ലെന്ന് ബന്ധുക്കള്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. ബുധനാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി ഇതുവരെ മടങ്ങിയെത്തിയില്ലെന്ന് രക്ഷിതാക്കള്‍ ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പെണ്‍കുട്ടിയോടൊപ്പം കണ്ണൂര്‍ സ്വദേശിയായ യുവാവിനേയും കാണാതായിട്ടുള്ളതായും ഇരുവരും ബൈക്കില്‍ സഞ്ചരിക്കുന്നത് കണ്ടതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
















