കൂത്തുപറമ്പ്: ഉപഭോക്താവിന് അനാരോഗ്യം വരുത്തിവെക്കുന്ന മത്സ്യങ്ങള്‍ വിറ്റഴിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കൂത്തുപറമ്പ് ഗ്രീന്‍ ഹോപ്പര്‍ സൊസൈറ്റി ആവശ്യപ്പെട്ടു. ഇത്തരം മത്സ്യ വില്‍പന തടയുന്നതിന്റെ ഭാഗമായി മത്സ്യ വില്‍പന സ്റ്റാളുകളില്‍ ബില്‍ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നും സൊസൈറ്റി ആവശ്യപ്പെട്ടു. നിലവില്‍ പഴകിയതും വിവിധ രാസവസ്തുക്കള്‍ ചേര്‍ത്തും ലഭിക്കുന്ന മത്സ്യങ്ങള്‍ വ്യാപകമായ ആരോഗ്യ പ്രശ്‌നങ്ങളാണ് വരുത്തിവെക്കുന്നത്. വണ്ടികളിലും മറ്റും ആരോഗ്യത്തിന് ഹാനികരമായ മത്സ്യങ്ങള്‍ വില്‍പന നടത്തുന്നുണ്ട്. എന്നാല്‍ പരാതി നല്‍കിയാല്‍ തെളിവ് നല്‍കുവാന്‍ ഉപഭോക്താവിന് സാധ്യമാകുന്നില്ല. ബില്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയാല്‍ മത്സ്യങ്ങളിലെ മായത്തിനെതിരെ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താന്‍ സാധിക്കും. കച്ചവട സ്ഥാപനം, വാങ്ങുന്ന തിയ്യതി, സമയം എന്നിവ രേഖപ്പെടുത്തുന്ന ബില്‍ ഉപഭോക്താവിന് സംരക്ഷണം നല്‍കും. ഒരുമാസ ക്കാലം കപ്പല്‍ ഫ്രീസറുകളില്‍ പ്രിസര്‍വേറ്റീവ്‌സും കൂടാതെ മത്സ്യ ഗോഡൗണുകളില്‍ ഫോര്‍മലിന്‍, അമോണിയ തുടങ്ങിയവയും വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇത് മാരകമായ കരള്‍-വൃക്ക രോഗങ്ങള്‍ക്ക് കാരണമാകും. ഒമേഗ മൂന്ന്, ഫാറ്റി ആസിഡ് കലവറയായ മത്സ്യസമ്പത്തില്‍ മായം ചേര്‍ക്കുന്നതും അതിനെ വിഷമയമായ വസ്തുവാക്കി വില്‍ക്കുന്നതും സമൂഹത്തിന്റെ ആരോഗ്യത്തെ തന്നെ തകര്‍ക്കുന്ന പ്രക്രിയയാണ്. കൊച്ചി യിലുള്ള ഫുഡ് കെമിക്കല്‍ അനാലിസിസ് മാതൃകയില്‍ എല്ലാ ജില്ലകളിലും ഫുഡ് അനാലിസിസ് ലാബുകള്‍ സ്ഥാപിക്കണമെന്നും ഗ്രീന്‍ ഹോപ്പര്‍സൊസൈറ്റി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജക്ക്‌നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഡോ.സചീന്ദ്രന്‍, പി.വി.സന്തോഷ്, പി.കെ.ലിബിന്‍, വിനീഷ് മൊകേരി, കെ.മനോജ് എന്നിവര്‍ നിവേദന സംഘത്തിലുണ്ടായിരുന്നു.
















