Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കമല്‍ വിമര്‍ശിക്കപ്പെടുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 12:04 pm IST
inVicharam

കമാലുദ്ദീന്‍ മുഹമ്മദ് മജീദെന്ന കൊടുങ്ങല്ലൂരുകാരന്‍ തന്റെ പേര് കമല്‍ എന്നാക്കിയത് സിനിമാക്കാരനാകാന്‍ വേണ്ടിയായിരുന്നു. അത്രയും വലിയ പേര് സിനിമാക്കാരന് ചേര്‍ന്നതല്ലെന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായിക്കാണും. അതല്ലെങ്കില്‍ അബ്ദുള്‍ഖാദര്‍ എന്ന ചിറയിന്‍കീഴുകാരന്‍ പ്രേംനസീറായി മലയാള ചലച്ചിത്രലോകം കീഴടക്കിയതും മുഹമ്മദ് കുട്ടിയെന്ന തലയോലപ്പറമ്പുകാരന്‍ മമ്മൂട്ടിയെന്ന പേരില്‍ മെഗാസ്റ്റാറായതുമൊക്കെ പ്രചോദനമായിട്ടുണ്ടാകാം. അതുമല്ലെങ്കില്‍ കൊടുങ്ങല്ലൂരുകാരന്‍ തന്നെയായ കുഞ്ഞാലു കൊച്ചുമൊയ്ദീന്‍ എന്ന അനുഗ്രഹീത കലാകാരന്‍ ബഹദൂര്‍ എന്ന പേരില്‍ സിനിമാസ്വാദകരെയാകെ വിസ്മയിപ്പിച്ച് ഏറെക്കാലം വെള്ളിത്തിരയുടെ അവിഭാജ്യഘടകമായി നിറഞ്ഞുനിന്നതും കമാലുദ്ദീന്‍ മുഹമ്മദ് മജീദിനെ പേരുമാറ്റാന്‍ പ്രേരിപ്പിച്ചു കാണണം. എന്തായാലും അദ്ദേഹം യഥാര്‍ത്ഥ പേരു മറച്ചുവച്ച് മറ്റൊരു പേരിന്റെ മറയില്‍ സിനിമകള്‍ സംവിധാനം ചെയ്തു, മറ്റുള്ളവരെ വിമര്‍ശിച്ചു.

കമല്‍ എന്ന പേരു സ്വീകരിച്ച് മലയാളത്തിലും ഹിന്ദിയിലും തമിഴിലുമായി നാല്‍പ്പതിലധികം സിനിമകള്‍ സംവിധാനം ചെയ്തു കമാലുദ്ദീന്‍. അവയില്‍ ചിലതെല്ലാം വന്‍വിജയവും ശരാശരി വിജയവും ചിലതൊക്കെ വന്‍ പരാജയവും ഏറ്റുവാങ്ങി. മലയാളത്തിലെ കച്ചവടസിനിമകളുടെ തലപ്പത്ത് കുടിയിരുത്താവുന്ന കുറെ സംവിധായകരില്‍ ഒരാളായി അദ്ദേഹം മാറി. പി.എന്‍. മേനോന്റെയും കെ.എസ്. സേതുമാധവന്റെയും ഭരതന്റെയും ശിഷ്യനായി പ്രവര്‍ത്തിച്ചുവെങ്കിലും കമാലുദ്ദീന്റെ സിനിമകളുടെ സ്വഭാവം അവരുടെ സിനിമാ സങ്കല്‍പ്പങ്ങളുമായി ഒരിക്കലും ഒത്തുചേരുന്നതായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടില്ല.

1986ല്‍ പുറത്തിറങ്ങിയ മിഴിനീര്‍ പൂക്കളാണ് ആദ്യമായി സംവിധാനം നിര്‍വഹിച്ച ചലച്ചിത്രം. മോഹന്‍ലാലിനെയും ഉര്‍വശിയെയും പ്രധാനകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ചലച്ചിത്രം സിനിമാക്കമ്പോളത്തില്‍ വലിയ പരാജയമായി. പിന്നീട് സംവിധാനം ചെയ്ത ഉണ്ണികളെ ഒരു കഥപറയാം, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്നിവ വന്‍ വിജയങ്ങളുമായി. അങ്ങനെ പരാജയങ്ങളും വിജയങ്ങളും സൃഷ്ടിച്ചതായിരുന്നു കമാലുദ്ദീന്റെ സിനിമാ ജീവിതം. മലയാള വാണിജ്യസിനിമാക്കാരിലെ ശരാശരിയില്‍നിന്ന് ഉയര്‍ന്നുവരാന്‍ ഒരിക്കലും കമാലുദ്ദീന് കഴിഞ്ഞില്ല. മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞവര്‍ഷം സംവിധാനം ചെയ്ത ഉട്ടോപ്യയിലെ രാജാവ് പരാജയത്തിന്റെ പടുകുഴിയിലേക്കാണ് വീണത്. കമാലുദ്ദീന്റെ സിനിമാ ജീവിതത്തിന് അടിവരയിടാന്‍ സമയമായെന്ന് വിളിച്ചറിയിക്കലായിരുന്നു ആ ചലച്ചിത്രം.

കുറെ സിനിമകള്‍ സംവിധാനം ചെയ്തുകഴിഞ്ഞപ്പോള്‍ ആരെക്കാളും വളര്‍ന്നെന്ന തോന്നല്‍ സ്വാഭാവികമായും കമാലുദ്ദീനുമുണ്ടായി. ആ തോന്നലിനൊപ്പം രാഷ്‌ട്രീയത്തിന്റെ അതിപ്രസരം കൂടിയായപ്പോള്‍ ആരെയും എന്തും പറയാമെന്നായി. രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെ വോട്ടുവാങ്ങി വിജയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്ഷേപകരമായ രീതിയില്‍ വിമര്‍ശിക്കുവാന്‍ പ്രേരണയായതും ആ തോന്നലാണ്.

നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നതിനൊപ്പം മോദിയെ അനുകൂലിക്കുന്നവരെയും കമാലുദ്ദീന്‍ വെറുതെ വിട്ടില്ല. മോദിയെ അനുകൂലിക്കുന്നവരും അദ്ദേഹത്തിന്റെ കണ്ണിലെ കരടാകുകയും, അവരെയെല്ലാം ആക്ഷേപവാക്കുകളാല്‍ നേരിടുകയും ചെയ്തു. പ്രമുഖ സംവിധായകരായ പ്രിയദര്‍ശനും മേജര്‍ രവിയും കമലിന്റെ ആക്ഷേപത്തിന് ഇരയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി സര്‍ക്കാരിനെയും അനുകൂലിച്ച് സംസാരിച്ചു എന്നതാണ് കമാലുദ്ദീന്റെ നോട്ടത്തില്‍ ഇവര്‍ ചെയ്ത തെറ്റ്.

രാജ്യത്ത് ഒരു ഭരണാധികാരി ഉണ്ടെന്ന തോന്നല്‍ ഇപ്പോഴാണ് ഉണ്ടായതെന്ന് മേജര്‍ രവി പറഞ്ഞതാണ് കമാലുദ്ദീനെ ചൊടിപ്പിച്ചത്. സിനിമാ സംവിധാനം എന്ന തന്റെ തൊഴില്‍ ധൈര്യമായി ചെയ്യാന്‍ തനിക്ക് ഇപ്പോള്‍ കഴിയുമെന്നും മേജര്‍ രവി പറഞ്ഞു. ഹൈന്ദവ വികാരം ഉള്‍ക്കൊണ്ടാണ് താന്‍ സിനിമകള്‍ എടുക്കുന്നതെന്ന അപരാധവും രവി പറയുകയുണ്ടായി. അതിലാണ് വലിയ തെറ്റും മതേതര മൂല്യങ്ങള്‍ തകര്‍ന്നു എന്ന കണ്ടെത്തലുമൊക്കെ കമാലുദ്ദീന്‍ നടത്തിയത്. കമാലുദ്ദീന് ഇസ്ലാം മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടു സിനിമ ചെയ്യാം. പെരുമഴക്കാലവും ഗസലുമൊക്കെ അത്തരത്തിലുള്ള ചലച്ചിത്രങ്ങളായിരുന്നു. വിശ്വാസിയായ ഒരാള്‍ അങ്ങനെ ചെയ്യുന്നതില്‍ തെറ്റുമില്ല. അപ്പോള്‍ പിന്നെ കമാലുദ്ദീന് ഒരു നീതിയും മേജര്‍ രവിക്കു മറ്റൊരു നീതിയുമുണ്ടാകാമോ ?

കമാലുദ്ദീന്റെ സിനിമകളിലെല്ലാം അദ്ദേഹം തന്റെ മതവിശ്വാസം വ്യക്തമാക്കാറുണ്ട്. തന്റെ സിനിമയിലെ ഇസ്ലാം കഥാപാത്രങ്ങളെ മതത്തിന്റെ ചിഹ്നത്തോടെയല്ലാതെ അദ്ദേഹം അവതരിപ്പിക്കാറുമില്ല. എന്തിന്റെയെങ്കിലും പേരില്‍ മതത്തെ തള്ളിപ്പറയുന്ന ഒരു കഥാപാത്രത്തെ അദ്ദേഹത്തിന്റെ സിനിമകളിലൊരിടത്തും നമുക്കു കാണാനാകില്ല. കമാലുദ്ദീന്‍ സിനിമകളിലെ മുസ്ലിമായിട്ടുള്ള സ്ത്രീകഥാപാത്രങ്ങള്‍ തട്ടമിടാതെ പ്രത്യക്ഷപ്പെടാറേയില്ല. താന്‍ അടിമുടി മതവിശ്വാസിയാണെന്നും അതു തനിക്ക് വിലപ്പെട്ടതാണെന്നും വിളിച്ചറിയിക്കലാണ് ഇതിലൂടെ അദ്ദേഹം. ചില സന്ദര്‍ഭങ്ങളില്‍ അത് തീവ്രമായി പുറത്തേക്കു വരുന്നു.

ജനാധിപത്യ ഭാരതത്തില്‍ ആര്‍ക്കും ആരെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യമുപയോഗിച്ചാണ് കമല്‍ ഇപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതും. താന്‍ ഇഷ്ടപ്പെടുന്ന ഭരണാധികാരി പ്രധാനമന്ത്രിയായി വന്നതോടെ കൂടുതല്‍ നല്ല സിനിമകളെടുക്കാനുള്ള ധൈര്യമായെന്ന് ഒരാള്‍ പറയുന്നതില്‍ എന്താണ് ഇത്രവലിയ തെറ്റ്? മേജര്‍ രവി രവിയായി നിലനിന്നുകൊണ്ടുതന്നെയാണ് സിനിമകളെടുക്കുന്നത്. അദ്ദേഹം പേരുമാറ്റിയിട്ടില്ല. രവിയെന്ന സാധാരണ മനുഷ്യന്‍ ജനാധിപത്യത്തെ ഇത്രയും കാലം ഭയപ്പെടുകയായിരുന്നില്ല. പക്ഷേ അശക്തരും അഴിമതിക്കാരുമായ ഭരണാധികാരികളുള്ളപ്പോള്‍ സുരക്ഷിതത്വമില്ലായ്‌മ അനുഭവപ്പെട്ടിരുന്നു എന്നാണ് പറഞ്ഞത്. വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി അംഗീകരിക്കില്ലെന്ന കമാലുദ്ദീന്റെ നിലപാടാണ് ജനാധിപത്യ വിരുദ്ധം. തന്റെ കൂറ് ഈ രാജ്യത്തെ ഭരണ സംവിധാനത്തോടല്ലെന്ന് വിളിച്ചുപറയുകയാണോ അദ്ദേഹം?

നടന്‍ സുരേഷ്‌ഗോപി ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയും താന്‍ നരേന്ദ്രമോദിയുടെ ആരാധകനാണെന്ന് ഉറക്കെപ്പറയുകയും ചെയ്തപ്പോള്‍ വിമര്‍ശിച്ചവര്‍ നിരവധിയാണ്. എന്നാല്‍ കമാലുദ്ദീന്‍ എന്ന വര്‍ഗീയവാദിയുടെ വാക്കുകള്‍ അതിരുവിട്ടതായി. നരേന്ദ്രമോദിയെന്ന നരാധമന്റെ അടിമയായി സുരേഷ്‌ഗോപി മാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. രാജ്യസഭാംഗമാകാനാണ് സുരേഷ്‌ഗോപി ഇത്തരത്തില്‍ ചെയ്തതെന്നു പറഞ്ഞ കമാലുദ്ദീന്‍ മോദിയെ ഭരണകൂട ഭീകരതയുടെ വക്താവെന്നും വിശേഷിപ്പിച്ചു. കലാകാരന്മാര്‍ കേവലനേട്ടത്തിനായി രാഷ്‌ട്രീയക്കാരുടെ അടിമകളാകരുതെന്ന ഉപദേശവും നല്‍കി. ഉപദേശം നല്‍കി നാളേറെക്കഴിയും മുന്നേ താനും അടിമ മാത്രമല്ല, അടിച്ചുതളിക്കാരനുമാണെന്നു പ്രഖ്യാപിച്ചിരിക്കുന്നു കമാലുദ്ദീന്‍.

പിണറായി സര്‍ക്കാരിന്റെ അടിമയായി മാറിയ കമാലുദ്ദീന്‍ പ്രതിഫലമായി സംഘടിപ്പിച്ചത് കേരളാ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനമാണ്. നരേന്ദ്രമോദിയെ നരാധമനെന്നു വിളിച്ചതു മാത്രമാണ് ആ സ്ഥാനത്തെത്താന്‍ അദ്ദേഹത്തിന്റെ യോഗ്യതയായി പിണറായി സര്‍ക്കാര്‍ കണ്ടത്. ഉട്ടോപ്യയിലെ രാജാവിലൂടെ തന്റെ സിനിമാക്കാലം കഴിഞ്ഞു എന്ന് പ്രഖ്യാപിച്ച കമാലുദ്ദീന് മറ്റൊന്നും ഇനി ചെയ്യാനില്ലാത്തതിനാല്‍ ചലച്ചിത്ര അക്കാദമിയിലെ കസേരയില്‍ കുറച്ചു കാലമിരിക്കാം.

കമാലുദ്ദീനിലെ വര്‍ഗീയവാദി പലസന്ദര്‍ഭത്തിലും മറനീക്കി പുറത്തുവന്നിട്ടുണ്ട്. ഹിന്ദുവിരുദ്ധത പ്രചരിപ്പിച്ച അമീര്‍ഖാന്റെ ‘പികെ’ എന്ന ചലച്ചിത്രത്തിനെതിരെ വിമര്‍ശനം ഉണ്ടായപ്പോള്‍ അതിനെതിരെ ശക്തമായി രംഗത്തുവന്നയാളാണ് അദ്ദേഹം. ‘പികെ’യിലെ ഹൈന്ദവവിരുദ്ധത ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയതാണെന്നായിരുന്നു വാദം. എന്നാല്‍ കമലഹാസന്റെ വിശ്വരൂപമെന്ന സിനിമയില്‍ ഇസ്ലാമിനെ വിമര്‍ശിച്ചു എന്ന പേരില്‍ വിവാദമുണ്ടായപ്പോള്‍ അതിനെതിരെ ഒരക്ഷരം പറയാന്‍ അദ്ദേഹം തയ്യാറായില്ല. ഇസ്ലാമിനെ വിമര്‍ശിച്ചാല്‍ അത് വലിയപാതകവും ഹൈന്ദവികതയെ വിമര്‍ശിക്കുകയോ അവഹേളിക്കുകയോ ചെയ്താല്‍ അതെല്ലാം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗവുമെന്ന ഇരട്ടാത്താപ്പാണ് കമാലുദ്ദീന്‍ സ്വീകരിച്ചത്.

തന്റെ അടുത്ത സിനിമ എഴുത്തുകാരി മാധവിക്കുട്ടിയെ കുറിച്ചായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനകം പലരും ചില ചോദ്യങ്ങള്‍ അതുസംബന്ധിച്ച് കമാലുദ്ദീനോട് ചോദിച്ചിട്ടുമുണ്ട്. ഇസ്ലാമിക ഭീകരപ്രവര്‍ത്തനമായ ലൗജിഹാദിന്റെ ഇരയായിരുന്നു മാധവിക്കുട്ടി. പ്രമുഖ മുസ്ലിം നേതാവ് അവരെ ചതിയില്‍പ്പെടുത്തി മതപരിവര്‍ത്തനം നടത്തിയത് ഇതിനകം പുറത്തുവന്നിട്ടുണ്ട്. മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുമ്പോള്‍ അതെല്ലാം പറയാതിരിക്കുന്നതെങ്ങനെ. പ്രത്യേകിച്ച് ലൗജിഹാദും അതിലൂടെ തീവ്രവാദവും കേരളത്തില്‍ സജീവ ചര്‍ച്ചയാകുന്ന ഇക്കാലത്ത്. കമാലുദ്ദീന്‍ അതിനു തയ്യാറാകുമോ എന്നതാണ് ചോദ്യം.

കമല്‍ എന്നത് അദ്ദേഹം ധരിച്ചിരിക്കുന്ന മുഖംമൂടിയാണ്. അദ്ദേഹത്തിന്റെ തനിനിറം പലപ്പോഴും പുറത്തുവരുന്നു. തുച്ഛമായ നേട്ടങ്ങള്‍ക്കായി ആരെയും എന്തും പറയാനും ഏതു നിലപാടു സ്വീകരിക്കാനും തയ്യാറാകുന്ന കമാലുദ്ദീന്റെ കൈയില്‍ ചലച്ചിത്രഅക്കാദമിയുടെ ഭാവി സുരക്ഷിതമല്ലെന്നു തീര്‍ച്ച.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

Kerala

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

India

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

India

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

പുതിയ വാര്‍ത്തകള്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.