ലാഗോസ്: ലോകത്തെ ക്രിസ്ത്യാനികളെയെല്ലാം കൊന്നൊടുക്കുമെന്ന് നൈജീരിയന്‍ ഭീകരസംഘടനയായ ബോക്കോഹറാമിന്റെ പുതിയ മേധാവി അബു മുസബ് അല്‍ ബര്‍നാവി. മുസ്ലീങ്ങളുടെ പള്ളികളും വ്യാപാര കേന്ദ്രങ്ങളും ബോബുവെയ്‌ക്കുന്നത് അവസാനിപ്പി ക്കുമെന്നും പുതിയ മേധാവിയായി ഇസ്ലാമിക് സ്റ്റേറ്റ് തെരഞ്ഞടുത്തേശഷം ഇസ്ലാമിക് സ്റ്റേറ്റിന്റെ പത്രമായ അല്‍ നബായ്‌ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ മതപരിവര്‍ത്തനമാണ് ക്രിസ്ത്യാനികള്‍ നടത്തി വരുന്നത്. അതേസമയം മുന്‍ മേധാവി അബൂബകര്‍ ശേകാവുവിനെ മാറ്റിയതിനുള്ള കാരണവും ഇയാള്‍ക്ക് എന്ത് സംഭവിച്ചുവെന്നും ഇതില്‍ പരാമര്‍ശിക്കുന്നില്ല. ഇയാളെ മേധാവി സ്ഥാനത്തുനിന്നും മാറ്റിയതായി ഇതിനു മുമ്പുതന്നെ വാര്‍ത്ത പരന്നിരുന്നതാണ്.
അവസരങ്ങള്‍ മുതലെടുത്ത് മതം വളര്‍ത്തിയെടുക്കാനാണ് ക്രിസ്ത്യാനികള്‍ ശ്രമിച്ചുവരുന്നത്. പാവപ്പെട്ടവരെ സഹായിക്കാനെന്ന പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവര്‍ പിരിക്കുന്ന പണമെല്ലാം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഇത്തരത്തിലുള്ളവരെ കൊല്ലുകയാണ് വേണ്ടതെന്നും ബര്‍നാവി യുടെ പറയുന്നുണ്ട്. അതേസമയം ബോക്കോഹറാം നടത്തിയ ആക്രമണങ്ങളില്‍ ക്രിസ്ത്യാനികളേക്കാള്‍ മുസ്ലീങ്ങളാണ് കൊല്ലപ്പെട്ടതെന്നും ഇത് അവസാനിപ്പിക്കുകയാണെന്നും ബര്‍നാവി അറിയിച്ചു.
















