Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അഴിമതിയും മതപരമായ വിവേചനവും കാട്ടുന്നതായി പരാതി കോളേജ് പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 10:21 am IST
in Kasargod
കാസര്‍കോട്: സീതാംഗോളിയിലെ ബേള സെന്റ്‌മേരീസ് കോളേജ് പ്രിന്‍സിപ്പലിനെതിരെ ബിരുദ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ സമരം ശക്തമാകുന്നു. പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് മെറിറ്റ് സീറ്റില്‍ വ്യത്യസ്ഥ രീതിയില്‍ ഫീസ് വാങ്ങിയെന്നും മതപരമായ വിവേചനം കാണിച്ചുവെന്നുമുള്ള പരാതിയുമായാണ് വിദ്യാര്‍ത്ഥികള്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്. മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളോട് പള്ളി വികാരി ചോദിച്ചാല്‍ മെറിറ്റ് സീറ്റിലാണ് പ്രവേശനം നേടിയതെന്ന് പറയുവാന്‍ നിര്‍ബന്ധിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. കോളേജിലെ മേറിറ്റ് സീറ്റ് പ്രവേശനങ്ങള്‍ മുഴുവന്‍ പ്രിന്‍സിപ്പല്‍ അട്ടിമറിച്ചിരിക്കുകയാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. കഴിഞ്ഞ ഒരാഴ്ചയായി സെന്റ് മേരീസ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ സമയത്ത്് മെറിറ്റ് സീറ്റ് കോഴ വാങ്ങി മാനേജ്‌മെന്റ് സീറ്റാക്കി മാറ്റി പ്രിന്‍സിപ്പല്‍ അഴിമതി കാട്ടുന്നതായാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന പരാതി. ലൈബ്രറി ഉള്‍പ്പെടെ കോളേജിലെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പ്രിന്‍സിപ്പല്‍ സമുദായ അംഗങ്ങളുടെ പിന്തുണയോടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഗുണ്ടായിസം കാട്ടുകയാണെന്നും ഇതര മത വിശ്വാസികളായ വിദ്യാര്‍ത്ഥികളോട് വിവേചനം കാട്ടുന്നതും പതിവാണെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
സമരം കാരണം കഴിഞ്ഞ ഒരാഴ്ചയായി കോളേജിന് അവധി നല്‍കിയിരിക്കുകയാണ്. കൃത്യമായി കുട്ടികളില്‍ നിന്ന് പിടിഎ ഫീസെന്ന് പറഞ്ഞ് വര്‍ഷാവര്‍ഷം പണം പിരിക്കുന്നതല്ലാതെ നിലവില്‍ പിടിഎ കമ്മറ്റി പോലും സ്ഥാപനത്തിലുണ്ടായിരുന്നില്ല. സമരം ശക്തമായതോടെ വിദ്യാര്‍ത്ഥികളുടെയും പോലീസിന്റെയും ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്നാണ് രക്ഷിതാക്കളുടെ യോഗം വിളിച്ച് കഴിഞ്ഞ ദിവസം പിടിഎ കമ്മറ്റി രുപീകരിക്കാനുള്ള നീക്കം കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായത്. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പ്രിന്‍സിപ്പലിന് മുന്നില്‍ അവതരിപ്പിച്ചാല്‍ ഇന്റേണല്‍ മാര്‍ക്ക് കുറയ്‌ക്കുമെന്ന് ഉള്‍പ്പെടെയുള്ള ഭീഷണിയാണ് മുഴക്കാറെന്ന് കുട്ടികള്‍ പറയുന്നു. കലാ-കായിക മത്സരങ്ങളില്‍ പങ്കെടുക്കാനായി ഫണ്ട് അനുവദിക്കാറുണ്ടെന്ന് മാനേജ്‌മെന്റ് കുട്ടികളോട് പറയാറുണ്ടെങ്കിലും പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ തുക ചിലവഴിക്കാതെ അഴിമതി നടത്തുകയാണെന്ന ആരോപണമുണ്ട്. നിലവില്‍ ഈ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളെ കലാ-കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അധികൃതര്‍ അനുവദിക്കാറില്ല.
ഇപ്പോഴുള്ള പ്രിന്‍സിപ്പല്‍ തുടരുകയാണെങ്കില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ച് രാജി കത്ത് നല്‍കിയ അധ്യാപകര്‍ക്ക് നേരെ ഭീഷണി മുഴക്കിയതായി ആരോപണമുണ്ട്. സമരം ശക്തമായതോടെ കോളേജ് ഉള്‍പ്പെടുന്ന കോംപൗണ്ടിനകത്ത് പള്ളി പ്രവര്‍ത്തിക്കുന്നത് മറയാക്കി പ്രദേശവാസികളെ സംഘടിപ്പിച്ച് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ നേരിടാന്‍ അധികൃതര്‍ ശ്രമിച്ചതായി ആരോപണമുണ്ട്. കോളേജിനകത്ത് സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ത്ഥികളോട് പുറത്ത് നിന്ന് കടന്ന് വന്ന പ്രദേശവാസികള്‍ മോശമായ രീതിയില്‍ പെരുമാറുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത് സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇടപെട്ടാണ് പ്രശ്‌നം ശാന്തമാക്കിയത്. അനീതിക്കെതിരെ ന്യായമായ രീതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കുകയാണ് അധികൃതരെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങിയ അധിക തുക തിരിച്ച് നല്‍കി പ്രശ്‌നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പ്രതിഷേധം ശക്തമായതോടെ എബിവിപി ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സമരം നടക്കുന്നതറിഞ്ഞ് കോളേജിലെത്തി അധികൃതരെ കാണാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ കാണാനോ സംസാരിക്കാനോ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായില്ല. സംസാരിക്കാന്‍ അനുവാദം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കാണാന്‍ താല്‍പ്പര്യമില്ലെന്നാണ് പ്രിന്‍സിപ്പല്‍ അറിയിച്ചത്.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌
Kerala

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

Kerala

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി
Kerala

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

Kerala

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

എന്‍ടിയു സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ആസിഫ് കെ. യൂസഫിന് പരാതി നല്‍കുന്നു
Kerala

സ്‌കൂള്‍ തസ്തിക നിര്‍ണയത്തിലെ ആധാര്‍ നിബന്ധന; എന്‍ടിയു പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധനം കര്‍ശനമാക്കി

കഥയറിയാതെ ആട്ടം കാണുന്നവര്‍

വാഗ്ദാന ലംഘനത്തിന് മറയോ ധവളപത്രം?

ഭക്ഷ്യനഷ്ടത്തില്‍ നിന്ന് ഭക്ഷ്യനേതൃത്വത്തിലേക്ക്; ദക്ഷിണേഷ്യക്ക് അവസരമാകുന്ന ഭക്ഷ്യസംസ്‌കരണം

വുവുസേലയ്‌ക്കും ചായം പൂശുന്നതിനും വിലക്ക്; കളി കാണാനെത്തുന്നവര്‍ക്കായി ഫിഫയുടെ കോഡ് ഓഫ് കണ്ടക്ട്

നവകേരള യാത്രയ്‌ക്കിടെയുണ്ടായ ‘രക്ഷാപ്രവര്‍ത്തനം’; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും

കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം

ഭാരത ക്രിക്കറ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറും പരിശീലനത്തിനിടെ

ഭാരതം ഇന്ന് കളത്തില്‍; അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം രാവിലെ 9.30ന്

പരിഗണനയിലുണ്ട് ദൈവശരീരങ്ങള്‍; തെയ്യക്കാരുടെ ദേഹരക്ഷയ്‌ക്ക് പദ്ധതിയൊരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.