കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കേരള ബാസ്റ്റേഴ്‌സിന്റെ ഗോൾവല കാക്കാൻ ഇംഗ്ലീഷ് താരം. പ്രീമിയർ ലീഗിലെ മുൻനിരക്കാർ ആഴ്‌സനലിന്റെ മുൻ ഗോൾ കീപ്പർ ഗ്രഹാം ക്രിസ്റ്റഫർ സ്റ്റാക്കുമായി ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് കരാറിലെത്തി.
ദേശീയ ടീമുകളിലൊന്നും കളിച്ച് ശ്രദ്ധ നേടിയിട്ടില്ലെങ്കിലും, ക്ലബ് കരിയിൽ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മുപ്പത്തിനാലുകാരൻ സ്റ്റോക്ക്. 2012 മുതൽ ഇംഗ്ലണ്ടിലെ ബർണെറ്റ് എഫ്‌സിയുടെ താരമായിരുന്ന ഇദ്ദേഹം ഒരാഴ്ച മുൻപാണ് ക്ലബ് വിട്ടത്.
അയർലൻഡ് അണ്ടർ 21 ടീമിനായി കളിച്ചു കൊണ്ടാണ് സ്റ്റോക്ക് ശ്രദ്ധേയനായത്. 2000 മുതൽ
2006 വരെ ആഴ്‌സണലിന്റെ കുപ്പായമണിഞ്ഞു.
2008 വരെ റീഡിങ് എഫ്‌സിയിലും തുടർന്ന് ഒരു വർഷം പ്ലേമൗത്ത് ആർഗൈൽ എഫ്‌സിക്കുമായി ബൂട്ടണിഞ്ഞു. നാലു സീസണിൽ ആഴ്‌സണലിനായി കളത്തിലിറങ്ങിയെങ്കിലും പ്രീമിയർ ലീഗിലും യൂറോപ്യൻ യുവേഫ കപ്പിലുമായി അഞ്ചു വീതം മത്സരങ്ങളിൽ മാത്രമേ വല കാക്കാനായുള്ളു.
















