മനാമ: ബഹ്റൈനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ബാലികയെ പോലീസ് മോചിപ്പിച്ചു. ബഹ്‌റൈനിലെ ഹൂറ മേഖലയില്‍ നി്ന്നാണ് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 37വയസ്സുള്ള ഏഷ്യക്കാരിയും ബഹ്റൈന്‍ സ്വദേശിയായ 38കാരനും അറസ്റ്റിലയിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. സാറ (അഞ്ച്)യും കുടുംബവും ഹൂറയില്‍ ഗോള്‍ഡന്‍ സാന്‍ഡ്‌സ് ബില്‍ഡിഗിനു സമീപത്തുകുടി പോകുമ്പോള്‍ വെള്ളം വാങ്ങാനായി കാര്‍ നിര്‍ത്തുകയും കുട്ടിയുടെ അമ്മ കടയില്‍ കയറിയ സമയത്ത് പിന്‍സീറ്റിലിരുന്ന സാറയേയും കൊണ്ട് അജഞാതന്‍ കാര്‍ ഓടിച്ചു പോവുകയായിരുന്നു. കാര്‍ തട്ടിയെടുത്ത ഉടനെ ഇവര്‍ കാറിലെ ജിപിഎസ് സംവിധാനം ഒഫ് ചെയ്തിരുന്നു. പിറ്റേന്ന് കാര്‍ ഗുദേബിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
കുട്ടിയെ കണ്ടെരത്തുന്നതിനായി പോലീസ് വ്യാപകമായി തെരച്ചില്‍ നടത്തിയിരുന്നു. 25 ഔളം പട്രോളിംഗ വാഹനങ്ങളായി കുട്ടിയെ അന്വേഷിച്ച് പാഞ്ഞത്. തട്ടിക്കൊണ്ടുപോയവരെ തിരിച്ചറിഞ്ഞതോടെ പോലീസ് ഹൂറയിലുള്ള യുവതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇവര്‍ക്കെതിരെ നിയമപരമായ നടപടി ആരംഭിച്ചതായി പോലീസ് ഗവര്‍ണര്‍ ഡയക്ടറേറ്റ് കേണല്‍ ഖാലിദ് അല്‍ തവാദി അറിയിച്ചു.
















