ബർമിങ്ഹാം: പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. ആദ്യ ദിവസം ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എന്ന നിലയിലാണ്. 34 റൺസുമായി മോയിൻ അലിയും റണ്ണൊന്നുമെടുക്കാതെ ക്രിസ് വോക്‌സും ക്രീസിൽ.
നേരത്തെ ടോസ്‌നേടിയ പാക്കിസ്ഥാൻ ഇംഗ്ലണ്ടിനെ ബാറ്റിങിനയച്ചു.
അലിസ്റ്റർ കുക്കും (45) ഹെയ്ൽസും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. 17 റൺസെടുത്ത ഹെയ്ൽസിനെ സൊഹൈൽഖാൻ മുഹമ്മദ് ഹഫീസിന്റെ കൈകളിലെത്തിച്ചു. തുടർന്നെത്തിയ ജോ റൂട്ട് 3 റണ്ണെടുത്ത് മടങ്ങി. പിന്നീടെത്തിയവരിൽ 70 റൺസെടുത്ത ഗാരി ബല്ലാൻസും 39 റൺസെടുത്ത വിൻസും ഭേദപ്പെട്ട പ്രകടനം നടത്തി. പാക്കിസ്ഥാന് വേണ്ടി സൊഹൈൽഖാൻ നാല് വിക്കറ്റുകൾ വീഴ്‌ത്തി.
ആദ്യ രണ്ട് ടെസ്റ്റുകളിൽ പാക്കിസ്ഥാനും ഇംഗ്ലണ്ടും ഓരോന്ന് വീതം വിജയിച്ചു.
















