Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വനവാസി ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം : ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 09:35 pm IST
inWayanad

കല്‍പ്പറ്റ : വനവാസി വികസന-ക്ഷേമ പദ്ധതികള്‍ തയ്യാറാക്കുന്നതിലും നടപ്പാക്കുന്നതിലും ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ മനുഷ്യാവകാശകമ്മീഷന്‍. ജില്ലയിലെ അവിവാഹിത അമ്മമാരുടെയും ആദിവാസി വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കമ്മീഷനംഗം ജസ്റ്റിസ് സിറിയക് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടന പ്രധിനിധികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

ആദിവാസി വിഭാഗത്തിന് യഥാ സമയം നീതി ലഭിക്കണം. രാഷ്‌ട്രീയ താല്‍പര്യങ്ങളോ, മറ്റ് നിക്ഷിപ്ത താല്‍പര്യങ്ങളോ ഇതിന് വിഘാതമാവാന്‍ പാടില്ല. ഗോത്ര വിഭാഗങ്ങള്‍ക്കായി നടപ്പാക്കുന്നപദ്ധതികള്‍ സംബന്ധിച്ച അറിവില്ലായ്‌മയാണ് ഇവര്‍ ചൂഷണം ചെയ്യപ്പെടാനുള്ള കാരണം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിച്ച് മാനദണ്ഡ പ്രകാരം പദ്ധതി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിച്ചാല്‍ ഒരു പരിധി വരെ അഴിമതി തടയാന്‍ സാധിക്കും. പോരായ്‌മകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം.

ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം കുറവാണ്. ജനങ്ങളുടെ ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി പണം വിനിയോഗിക്കാതെ ലാപ്‌സാക്കി കളയുന്നത് നീതീകരിക്കാനാവില്ല. പദ്ധതി നിര്‍വഹണത്തില്‍ അലസത കാണിച്ച് സാമ്പത്തിക വര്‍ഷാവസാനം വന്‍ തോതില്‍ ഫണ്ട് ചിലവഴിക്കുന്ന പ്രവണത അവസാനിപ്പിക്കണം.

നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ ചെട്ട്യാലത്തൂര്‍ കോളനി വൈദ്യുതീകരണത്തിന് വനം വകുപ്പ് തടസ്സം നില്‍ക്കുന്നുവെന്ന പരാതിയില്‍ മുഴുവന്‍ രേഖകളുമായി വനം വകുപ്പ് ഉദ്യോഗസ്ഥരോട് കമ്മീഷനുമുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കി.

കണിയാമ്പറ്റ പടിഞ്ഞാറെ വീട് കോളനിയില്‍ വീട് നിര്‍മ്മാണത്തിന്റെ അവസാന ഗഡു ലഭിച്ചില്ലന്നും വീട് വൈദ്യുതീകരിച്ചില്ലന്നുമുള്ള പരാതിയില്‍ നടപടി സ്വീകരിക്കാന്‍ കമ്മീഷന് നിര്‍ദേശം നല്‍കി. പണി പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ അവസാന ഗഡുനല്‍കുന്നതിന് വി.ഇ.ഒ, ബി.ഡി.ഒ എന്നിവരെയും വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് കെ.എസ്.ഇ.ബി അസി. എഞ്ചിനീയറേയും അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് പ്രദേശത്തെ ട്രൈബല്‍ പ്രമോട്ടറേയും ചുമതലപ്പെടുത്തി.

ആദിവാസി കോളനികളില്‍ രാത്രി പുറത്ത് നിന്നുള്ള ആളുകള്‍ വരുന്നത് നിയന്ത്രിക്കുന്നതിന് ഊരു കൂട്ടത്തിന്റെ അഭിപ്രായ പ്രകാരം നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.

മുന്‍ ഡി.ജി.പി ജേക്കബ്ബ് പുന്നൂസ്, ഡോ. സഞ്ജയ് ദുബേ, ഡയറക്ടര്‍ ഇന്ദ്രജിത്ത് കുമാര്‍, അസി. രജിസ്ട്രാര്‍ മഹാബീര്‍ സിങ്ങ്, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, സബ് കലക്ടര്‍ വി സാംബശിവറാവു എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

പുതിയ വാര്‍ത്തകള്‍

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.