Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഇ-സേവനങ്ങളില്‍ ലഭിക്കുന്ന തുക കുറവ്: അക്ഷയ കേന്ദ്രങ്ങളുടെ നിലനില്‍പ്പ് ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 10:22 am IST
in Kasargod

കാഞ്ഞങ്ങാട്: സര്‍ക്കാര്‍ ഇ-സേവനങ്ങള്‍ക്ക് നിശ്ചയിച്ച തുക കുറവായതിനാല്‍ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. അക്ഷയ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന വിവിധ തരം സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിശ്ചിത തുക കൊണ്ട് മാത്രം ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ട് പോകാന്‍ സാധിക്കില്ലെന്ന് നടത്തിപ്പുകാര്‍ പറയുന്നു. 2002ല്‍ ഇ-ഡിസ്ട്രിക്ട് പദ്ധതിയില്‍ നിശ്ചയിച്ച തുകയാണ് 14 വര്‍ഷം കഴിഞ്ഞും ഉപഭോക്താവില്‍ നിന്ന് ഈടാക്കുന്നത്. വര്‍ഷം തോറും പൊതുവിപണിയിലും, അസംസ്‌കൃത വസ്തുക്കള്‍ക്കും വിലവര്‍ധന നേരിടുന്ന സാഹചര്യത്തില്‍ അതിന് ആനുപാതികമായി അക്ഷയ കേന്ദ്രങ്ങളിലെ നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല. ഇത് കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് അക്ഷയ നടത്തിപ്പുകാര്‍ക്ക് ഉണ്ടാക്കുന്നത്.

ഒരു പേജ് സ്‌കാന്‍ ചെയ്യാന്‍ ഉപഭോക്താവിനോട് അക്ഷയ കേന്ദ്രങ്ങള്‍ വാങ്ങുന്നത് വെറും രണ്ട് രൂപ മാത്രമാണ്. മറ്റു സ്ഥാപനങ്ങളില്‍ ഇത് 10 രൂപയും അതിന് മുകളിലുമാണ്. സര്‍ക്കാര്‍ അക്ഷയ വഴി ചെയ്യിക്കുന്ന വിവിധ സേവനങ്ങളുടെ ഡാറ്റാ എന്‍ട്രി ജോലികളുടെ സര്‍ക്കാര്‍ വിഹിതമായി ലഭിക്കേണ്ട തുക കൃത്യമായി ലഭിക്കാത്തതും പ്രവര്‍ത്തനത്തിന് തടസമാകുന്നതായി പറയുന്നു. പലപ്പോഴും സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന ജോലികള്‍ ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞാലും അതിന് നിശ്ചയിച്ച് നാമമാത്ര തുക ലഭിക്കുന്നില്ലെന്നും ഉടമകള്‍ പറയുന്നു. പല കേന്ദ്രങ്ങളിലും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ ശമ്പളത്തിന് വെച്ചാണ് ഇത്തരം ജോലികള്‍ ചെയ്യുന്നത്. അവര്‍ക്ക് നല്‍കേണ്ട തുക നടത്തിപ്പുകാര്‍ തന്നെ കണ്ടെത്തേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. സ്വകാര്യ ഡിടിപി സെന്ററുകള്‍ 10 രൂപ വാങ്ങുന്ന ജോലിക്ക് അക്ഷയ കേന്ദ്രങ്ങളില്‍ വാങ്ങാവുന്നത് 4 രൂപയാണ്.

ഇ-ഗ്രാന്റ് സ്‌കോളര്‍ഷിപ്പ് ചെയ്യുന്നതിന് പണം ഉപഭോക്താക്കളോട് വാങ്ങരുതെന്നാണ് നിയമം. ഒരു സ്‌കോളര്‍ഷിപ്പ് വിവരങ്ങള്‍ പൂര്‍ണമായും അപ്‌ലോഡ് ചെയ്യണമെങ്കില്‍ 15 മുതല്‍ 20 മിനുട്ട് സമയം വേണം. ഇത്തരത്തില്‍ ദിവസം മുഴുവനായും ചെയ്താല്‍ ബന്ധപ്പെട്ട അധികാരികള്‍ തുക അനുവദിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. കിട്ടിയാല്‍ തന്നെ പകുതി മാത്രമെ കിട്ടുന്നുളളുവെന്നും പരാതിയുണ്ട്. ബാക്കി തുക പാസ്സാകുന്ന മുറയ്‌ക്ക് നല്‍കാമെന്നാണ് അധികൃതര്‍ നല്‍കുന്ന മറുപടിയെന്ന് അക്ഷയ കേന്ദ്രം നടത്തിപ്പുകാര്‍ പറയുന്നു. ഇതുമൂലം പല അക്ഷയ കേന്ദ്രങ്ങളും ഇ-ഗ്രാന്റ് ചെയ്യാതെ ഉപഭോക്താക്കളെ മടക്കി അയക്കുന്നതായും പരാതിയുണ്ട്.

നേരത്തെ ചെയ്ത ജനസമ്പര്‍ക്ക പരിപാടി, റേഷന്‍ കാര്‍ഡ്, തണ്ടപ്പേര്‍ എന്നിവയുടെ ഡാറ്റാ എന്‍ട്രി തുകയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അക്ഷയ കേന്ദ്രം ഉടമകള്‍ പറയുന്നു. വേതനം വര്‍ധിപ്പിക്കാനും, കൃത്യമായി നല്‍കാനുമുളള നടപടികളുണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയെടുത്തിട്ടില്ല. ഏല്‍പ്പിക്കുന്ന ജോലിക്ക് കൃത്യമായ വേതനം ലഭിക്കുന്നില്ലെങ്കില്‍ ഇ-സേവനത്തില്‍ നിന്നും പിന്മാറേണ്ട തീരുമാനമെടുക്കേണ്ടി വരുമെന്നും ജില്ലയിലെ അക്ഷയ കേന്ദ്രം നടത്തിപ്പുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ ബിജെപിയുടെ വന്‍മുന്നേറ്റം, 143 സീററുകള്‍ ബിജെപി, മമത 108 സീറ്റില്‍

India

തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് ചൂട് ; തിരുപ്പതി ദർശനത്തിനെത്തി തൃഷ ; പ്രാർത്ഥന വിജയയ്‌ക്ക് വേണ്ടിയോ ?

India

പിണറായി വിജയൻ പിന്നിൽ

Kerala

എൻഡിഎ 5 സീറ്റിൽ മുന്നിൽ; യുഡിഎഫ് 89. തമിഴ്‌നാട്ടിൽ വിജയ്, മൂന്ന് സംസ്ഥാനത്ത് എൻഡിഎ

Kerala

കോഴിക്കോട് സൗത്തിൽ ടി റനീഷ് ലീഡ് ചെയ്യുന്നു, മന്ത്രിമാരിൽ ഭൂരിഭാഗം പേരും പിന്നിൽ

പുതിയ വാര്‍ത്തകള്‍

അടിപതറി മമത ; കുതിച്ചുയർന്ന് സുവേന്ദു അധികാരി, ഭവാനിപൂരിലും, നന്ദിഗ്രാമിലും മുന്നിൽ

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി വിജയിന്റെ ടിവികെ മുന്നിൽ

തമിഴ്‌നാട്ടിൽ ഡിഎംകെയ്‌ക്ക് കാലിടറുന്നു, വിജയിന്റെ ടിവികെ യും എഐഡിഎംകെയും കൂടി ഭരിക്കുമോ?

വിജയ് രണ്ട് മണ്ഡലങ്ങളിലും പിന്നില്‍

അസമില്‍ ബിജെപി വന്‍കുതിപ്പില്‍

ബംഗാളിൽ തൃണമൂലിനെ പിന്തള്ളി ബിജെപി ലീഡ് ചെയ്യുന്നു

ബംഗാളില്‍ 151 സീറ്റുകളില്‍ ബിജെപി മുന്നില്‍

അസമിൽ 61 സീറ്റിൽ ബിജെപി , 9 ഇടത്ത് കോൺഗ്രസ്

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

ഭവാനിപൂരില്‍ മമത പിന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.