വാരാണസി: സോണിയാ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നടത്തിയ റോഡ് ഷോ പൂര്‍ത്തിയാക്കാതെ മടങ്ങി.
കടുത്ത പനിയെ തുടര്‍ന്നാണ് സോണിയ ഗാന്ധി മടങ്ങിയതെന്നാണ് പാര്‍ട്ടി വക്താക്കള്‍ നല്‍കുന്ന വിശദീകരണം. റാലി പൂര്‍ത്തിയാക്കാതെ സോണിയ ഗാന്ധി മടങ്ങിയ സാഹചര്യത്തില്‍ യു.പിയില മുതിര്‍ന്ന നേതാക്കള്‍ റാലിക്ക് നേതൃത്വം നല്‍കും.
മോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിനുശേഷം ആദ്യമായാണ് സോണിയ ഗാന്ധി വാരാണസിയില്‍ സന്ദര്‍ശനം നടത്തുന്നത്. തുടര്‍ച്ചയായുള്ള തെരഞ്ഞെടുപ്പ് പരാജങ്ങളെ തുടര്‍ന്ന് യുപി തെരഞ്ഞെടുപ്പ് സോണിയ ഗാന്ധിക്ക് നിര്‍ണ്ണായകമാണ്.
കാശി വിശ്വനാഥ ക്ഷേത്രത്തിലും സോണിയ ദര്‍ശനം നടത്തി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ക്ഷീല ദീക്ഷിത്, എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ്, യുപിസിസി ചീഫ് രാജ് ബാബ്ബര്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ പ്രമോദ് തിവാരി, സഞ്ജയ് സിങ്, എന്നിവര്‍ സോണിയയെ അനുഗമിച്ചിരുന്നു.
















