കൊല്‍ക്കത്ത: പശ്ചിമബംഗാളിന്റെ പേരുമാറ്റാനുള്ള മന്ത്രിസഭ തീരുമാനത്തിന് അംഗീകാരം.പശ്ചിമ ബംഗാള്‍ എന്നത് മാറ്റി ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ബംഗാളിയില്‍ ബംഗ്ലാ എന്നോ ബംഗാ എന്നോ മാറ്റുന്നതിനുള്ള നിര്‍ദ്ദേശമാണ് അംഗീകരിച്ചത്.
ആഗസ്റ്റ് 26 ന് പ്രത്യേക നിയമസഭ സമ്മേളനം ചേര്‍ന്ന് പേര് മാറ്റാനുള്ള പ്രമേയം പാസാക്കി പാര്‍ലമെന്റിന് സമര്‍പ്പിക്കും. പാര്‍ലമെന്റ് അംഗീകരിച്ചാല്‍ പുതിയ പേര് നിലവില്‍ വരും.
സംസ്ഥാനത്തിന്റെ പേരു മാറ്റുന്നതിലൂടെ പശ്ചിമ ബംഗാളിനെ എല്ലാ മേഖലയിലും ഒന്നാമതെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. നിലവില്‍ സംസ്ഥാനങ്ങളുടെ പേരുകളുടെ അക്ഷരമാല ക്രമത്തില്‍ ഏറ്റവും പിന്നിവാണ് പശ്ചിമ ബംഗാള്‍.
അന്തര്‍ സംസ്ഥാന മീറ്റിംഗില്‍ മമത ബാനര്‍ജിക്ക് ഏറ്റവും ഒടുവിലായി സംസാരിക്കേണ്ടി വന്നതിനാലണ് പേരുമാറ്റത്തിനൊരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ വെസ്റ്റ് ബംഗാള്‍ എന്ന പേരുമാറ്റി പശ്ചിമബംഗ എന്ന പേരു സ്വീകരിക്കാന്‍ തീരുമാനമുണ്ടായിരുന്നു.
















