ന്യൂദല്‍ഹി: ശാരീരിക പീഡനത്തിന് പുതിയ മുഖം നല്‍കി, ഹരിയാനയിലെ നുസ്രത്ത് അലി ഇസ്ലാമിക്ക് മദ്രസയിലെ അധികൃതര്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ ചങ്ങലയ്‌ക്കിട്ടു.
കുട്ടി ക്ലാസുകള്‍ ഒഴിവാക്കി വീട്ടിലേക്ക് പോകുമെന്ന് കരുതിയതിനാലാണ് ചങ്ങലയ്‌ക്കിട്ടതെന്നാണ് മദ്രസാ അധികൃതരുടെ വാദം.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കുട്ടിയുടെ പിതാവ് പോലീസിനു പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്.
മദ്രസാ അധികൃതര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ ഹോംവര്‍ക്ക് ചെയ്യാത്തതിനാണ് കുട്ടിയെ ചങ്ങലയിലിട്ടതെന്നാണ് പരാതിയില്‍ പറയുന്നത്.
കൂടുതല്‍ അന്വേഷണത്തില്‍ നിന്നും കുട്ടി മദ്രസയില്‍ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കാതെ കടക്കാതിരിക്കാനാണ് അസാധാരണമായ ഈ നടപടി സ്വീകരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റു ചെയ്തിട്ടില്ല.
ജില്ലാ ശിശു ക്ഷേമ വകുപ്പ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഐ.പി.സി.യുടെ വിവിധ വകുപ്പുകള്‍ പ്രകാരം, 506 (ജീവന് ഭീഷണിയുണ്ടാക്കുക) എന്നിവ ഉള്‍പ്പെടെയുള്ളവ ചുമത്തി രണ്ട് അദ്ധ്യാപകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
















