വഡോദര: ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചു. ബിജെപി ഗുജറാത്ത് അധ്യക്ഷന്‍ വിജയ് രുപാനിയ്ക്ക് രാജിക്കത്ത് കൈമാറി. നേരത്തെ ഇവര്‍ ഫേസ്ബുക്കിലൂടെ രാജി സന്നദ്ധത അറിയിച്ചിരുന്നു.
അടുത്ത വര്‍ഷം ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. കൂടുതല്‍ ചെറുപ്പമായ മുഖ്യമന്ത്രിയെയാണ് ആവശ്യമെന്നും എഴുപത്തിയഞ്ച് വയസായ തന്നെ കൂടുതല്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: