തളിപ്പറമ്പ്: കെഎസ്ആര്‍ടിസിയില്‍ നിലവിലുള്ള ഒഴിവിലേക്ക് എത്രയും പെട്ടെന്ന് നിയമനം നടത്തണമെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് യോഗം ആവശ്യപ്പെട്ടു. ഈ അവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും നിവേദനം നല്കാന്‍ യോഗം തീരുമാനിച്ചു. നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ പതിനായിരം വരെയുള്ളവരുടെ വിപുലമായ യോഗം ചേരാന്‍ സി.വി.സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കെ.അരുണ്‍കുമാര്‍ സ്വാഗതം പറഞ്ഞു. റാങ്ക് ഹോള്‍ഡര്‍മാര്‍ 9447853873, 9400104381 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
















