കണ്ണൂര്‍: തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ രാമായണ പാരായണത്തോടനുബന്ധിച്ചുള്ള പ്രഭാഷണ പരമ്പര ആരംഭിച്ചു. കര്‍ക്കടക വാവിനോടനുബന്ധിച്ചുള്ള അമാവാസി തര്‍പ്പണം ഇന്ന് രാവിലെ 6ന് തുടങ്ങും. പിതൃതര്‍പ്പണം (ബലിക്രിയ), തിലഹവനം, പ്രതിമാ സങ്കല്പം, ക്ഷേത്ര പിണ്ഡം മുതലായ കര്‍മ്മങ്ങള്‍ ചെയ്യാന്‍ ക്ഷേത്രത്തില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വൈകിട്ട് ആറരയ്‌ക്ക് നടക്കുന്ന രാമായണ പ്രഭാഷണ പരമ്പരയില്‍ ഇന്നും നാളെയും വിദ്വാന്‍ ടി.കെ.ദാമോദരന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വാമി കൈവല്യാനന്ദ സരസ്വതി, പ്രവീണ്‍ പനോന്നേരി, ഡോ.പുനലൂര്‍ പ്രഭാകരന്‍ തുടങ്ങിയവരും പ്രഭാഷണം നടത്തും.
മാട്ടൂല്‍ കളരിസന്നിധാനത്തു നടന്ന ഏകദിന രാമായണ വിചാരസത്രം ആദ്ധ്യാത്മിക പ്രഭാഷക സമിതി പ്രസിഡണ്ട് കെ.എന്‍.രാധാകൃണന്‍ ഉല്‍ഘാടനം ചെയ്യുന്നു
















