കണ്ണൂര്‍: മുക്കുന്ന് കുപ്പം ഗ്രാമവേദി സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ കുപ്പം ജലോത്സവം-2016 സെപ്തംബര്‍ 18ന് കുപ്പം പുഴയില്‍ വെച്ച് നടക്കും. അഞ്ച് പേര്‍, 15 പേര്‍, 25 പേര്‍ തുഴയുന്ന വള്ളംകളി മത്സരമാണ് നടത്തുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടാതെ മറ്റ് കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറും. പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി എം നാരായണന്‍ ചെയര്‍മാനായും കെ.കെ.മധു കണ്‍വീനറായും കെ.പി.രാജന്‍ ട്രഷററായുമുള്ള വിപുലമായ സംഘാടകസമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ പി.കെ.കൃഷ്ണന്‍, എം.നാരായണന്‍, കെ.ഇബ്രാഹിം, പൊക്കന്‍ മാസ്റ്റര്‍, കെ.കെ.മധു, എം.വി.ആര്‍.പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.
















