ലഖ്‌നൗ: യുപിയിലെ ബുലന്ദ്ഷഹറില്‍ അമ്മയും മകളും കൂട്ടമാനഭംഗത്തിന് ഇരയായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് രാജിവെക്കണമെന്ന് ബിഎസ്പി നേതാവ് മായാവതി. ”താങ്കള്‍ക്ക് ഇതൊന്നും കൈകാര്യം ചെയ്യാനാവുന്നില്ലെങ്കില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കൂ” എന്നാണ് മായാവതി അഖിലേഷിനോട് ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം നോയിഡയില്‍ നിന്നുള്ള ഒരു കുടുംബത്തിലെ അമ്മയെയും മകളെയും ബുലന്ദ്ഷഹറില്‍ യാത്രാമധ്യേ കാറില്‍ നിന്ന് പിടിച്ചിറക്കി ഒമ്പതംഗ സംഘം കൂട്ട മാനഭംഗം ചെയ്യുകയായിരുന്നു. മുപ്പത്തഞ്ചുകാരിയായ അമ്മയും പതിനാലുകാരിയായ മകളുമാണ് മാനഭംഗത്തിനിരയായത്. ഇവരുടെ ആഭരണങ്ങള്‍ കൊള്ളയടിച്ചു.
ഇരുവരും പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്. മൂന്നു സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
















