ചെന്നൈ: അണ്ണാ ഡിഎംകെ എംപി ശശികല പുഷ്പയെ പാര്‍ട്ടിയില്‍ നിന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പുറത്താക്കി. പുഷ്പ എഐഎഡിഎംകെ പാര്‍ട്ടിക്ക് അനഭിമതമായ രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന വിലയിരുത്തലിലാണ് പുറത്താക്കല്‍. ഡിഎംകെ എംപി ട്രിച്ചി ശിവയെ കൈയേറ്റം ചെയ്ത സംഭവത്തിലാണ് നടപടിയെന്നാണ് സൂചന.
കഴിഞ്ഞദിവസം ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം വിമാനത്താവളത്തില്‍ എത്തിയ ശിവ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെ പുഷ്പ കൈയേറ്റം ചെയ്യുകയായിരുന്നു.
മുഖ്യമന്ത്രി ജയലളിതയേയും പാര്‍ട്ടിയേയും മോശമായി ചിത്രീകരിച്ചെന്നാരോപിച്ചാണ് ശിവയെ തല്ലിയതെന്ന് പുഷ്പ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
















