കണ്ണൂര്‍: വിജ്ഞാനവാഹിനി ആദ്ധ്യാത്മിക പ്രചാര സംഭയുടെ ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ ഏഴ് വരെ കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍വെച്ച് ആര്‍ജ്ജവം 2016 എന്ന പേരില്‍ ഉപനിഷത് ജ്ഞാന സത്രം സംഘടിപ്പിക്കുന്നു. കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി ശ്രീ ചിദാനന്ദപുരി സ്വാമി മുഖ്യ പ്രഭാഷണം നടത്തും. എല്ലാ ദിവസവും വൈകിട്ട് 5.30 മുതല്‍ 7.30വരെയാണ് പരിപാടി. ഇതോടനുബന്ധിച്ച് 6ന് വൈകുന്നേരം 5 മണിക്ക് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമായി മാതൃപര്‍വ്വം എന്ന പേരില്‍ സ്ത്രീ ശാക്തീകരണ പരിപാടി നടക്കും. സ്വാമി അമൃതകൃപാനന്ദ, സ്വാമിനി അപൂര്‍വ്വാനന്ദ, സാധു വിനോദ്ജി തുടങ്ങിയവരും മറ്റ് ആദ്ധ്യാത്മിക സേവന മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും പരിപാടിയില്‍ പങ്കെടുക്കും.
















