നോർത്ത് കരോലിന: ചാമ്പ്യൻസ് കപ്പിലെ പോരാട്ടങ്ങൾ മിലാൻ ടീമുകൾക്കു സമ്മാനിച്ചത് നിരാശ. ഇന്റർ മിലാനെ ജർമൻ കരുത്തർ ബയേൺ മ്യൂണിച്ച് (4-1) മുക്കിയപ്പോൾ, എസി മിലാൻ 2-0ന് ലിവർപൂളിനോട് തോറ്റു.
നോർത്ത് കരോലിനയിൽ യുഎസ് മുന്നേറ്റനിരക്കാരൻ ജൂലിയൻ ഗ്രീനിന്റെ തകർപ്പൻ പ്രകടനമാണ് ബയേണിനു വൻ ജയമൊരുക്കിയത്. ഏഴ്, 30, 35 മിനിറ്റുകളിൽ ലക്ഷ്യം കണ്ടു ജൂലിയൻ. 13ാം മിനിറ്റിൽ ഫ്രാങ്ക് റിബറിയും സ്‌കോർ ചെയ്തു. 90ാം മിനിറ്റിൽ മൗറൊ ഇക്കാർഡി ഇന്ററിന്റെ ആശ്വാസം.
ലിവർപൂളിന്റെയും ജയം ആധികാരികം. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം 59ാം മിനിറ്റിൽ ദിവോക് ഒറിജിയും 73ാം മിനിറ്റിൽ റോബർട്ടൊ ഫിമിനൊയും ലിവർപൂളിന്റെ സ്‌കോറർമാർ.
















