പയ്യാവൂര്‍: ചെമ്പേരി വ്യാപാര‘ഭവനില്‍ ജോണ്‍സന്‍ ജെ. ഓടയ്‌ക്കല്‍ യൂത്ത് സെന്ററിന്റെ നേതൃത്വത്തില്‍ എ.പി.ജെ.അബ്ദുള്‍ കലാം അനുസ്മരണം നടത്തി. പരിപാടി ഹൈബി ഈഡന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ യൂത്ത് സെന്റര്‍ പ്രസിഡന്റ് ജോഷി കണ്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി—ജനറല്‍ സെക്രട്ടറി അഡ്വ.സജീവ് ജോസഫ് അബ്ദുള്‍ കലാം അനുസ്മരണ പ്രഭാഷണവും ഫാ.ഡോ.ജോസഫ് കരിനാട്ട് അനുഗ്രഹ പ്രഭാഷണവും നടത്തി. ഏരുവേശിഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോസഫ് ഐസക് അബ്ദുള്‍ കലാമിന്റെ ഓര്‍മ്മയ്‌ക്കായുള്ള കലാം സ്മൃതിമരം ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും നടന്നു. യൂത്ത് സെന്റര്‍ സെക്രട്ടറി നൗഷാദ് ബ്ലാത്തൂര്‍ സ്വാഗതവും ജോണ്‍സണ്‍ പുലിയുറുമ്പേല്‍ നന്ദിയും പറഞ്ഞു.
















