പയ്യാവൂര്‍: വാസവപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൂര്‍ത്തിക്കടവ് സ്‌നാനഘട്ടത്തില്‍ രാവിലെ 4.30ന് മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. ഭക്തജനങ്ങള്‍ക്ക് ബലിതര്‍പ്പണത്തിനായി വിപുലമായ സൗകര്യങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 6 മണിക്ക് ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ ഗണപതിഹോമം നടക്കും. രാവിലെ ലഘുഭക്ഷണവും ഉച്ചയ്‌ക്ക് അന്നദാനവും ഉണ്ടായിരിക്കും.
















