പാനൂര്‍: ഇക്കഴിഞ്ഞ എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും എല്‍എസ്എസ്, യുഎസ്എസ് ജേതാക്കളേയും അക്കാദമിക് കൗണ്‍സില്‍ അനുമോദിച്ചു. സുമംഗലി ഓഡിറ്റോറിയത്തില്‍ കെ.കെ ദിനേശന്റെ അധ്യക്ഷതയില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പരിപാടി ഉദ്ഘാടനം ചെയ്തു. വി.പി.സഞ്ജീവന്‍, വി.പി.സുകുമാരന്‍, ഒ.മോഹനന്‍, എ.കെ.സുധാമണി, കെ.പി.ജയപ്രകാശ്, അബ്ദുള്ള പുതങ്കോട്,കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍എന്നിവര്‍ പ്രസംഗിച്ചു. വി.പി.നാണു സ്വാഗതവും കെ.പി.സഞ്ജീവ്കുമാര്‍ നന്ദിയും പറഞ്ഞു.
















