ആലപ്പുഴ: കുട്ടനാട്ടില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങളും വാഹനാപകടങ്ങളും മലിനീകരണങ്ങളും തടയുന്നതിനായി മാന്ത്രികരുടെ വാട്‌സ് ആപ് ഗ്രൂപ്പായ ‘മാജിക്കല്‍ റിയലിസം’ ഇന്ന് ബോധവത്കരണ യാത്ര നടത്തും. 30 മാന്ത്രികരാണ് ഈ കൂട്ടായ്‌മയില്‍ പങ്കെടുക്കുന്നത്.
രാവിലെ 10ന് മങ്കൊമ്പില്‍ മാന്ത്രികരുടെ നേതൃത്വത്തില്‍ ജലയാത്ര, മാജിക് മത്സരം, വൈകിട്ട് മൂന്നിന് മങ്കൊമ്പ് ജങ്ഷനില്‍ നിന്നും പുളിങ്കുന്ന് വരെ മാന്ത്രികര്‍ കണ്ണുകെട്ടി ബൈക്ക് യാത്ര നടത്തും. തെരുവ് മാന്ത്രികന്‍ പൂവത്ത് രാഘവന്‍ ഉദ്ഘാടനം ചെയ്യും. എക്‌സൈസ് അസി. കമ്മീഷണര്‍ കെ. ചന്ദ്രപാല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ബ്ലോക്ക് ജങ്ഷന്‍, രാമങ്കരി, മാമ്പുഴക്കരി, നെടുമുടി എന്നിവിടങ്ങളില്‍ മാന്ത്രികരുടെ ബോധവത്കരണ പരിപാടികള്‍ അരങ്ങേറും.
പുളിങ്കുന്ന്, നെടുമുടി, രാമങ്കരി, പോലീസ് സ്റ്റേഷന്‍ പിധിയിലെ 18 കിലോമീറ്ററോളം ദൂരത്തില്‍ ബോധവത്കരണ യാത്ര കടന്നുപോകും.
ആദ്യമായാണ് ഇത്രയും അധികം മാന്ത്രികര്‍ പങ്കെടുക്കുന്ന കൂട്ടായ്‌മ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് മജീഷ്യരായ മനു മങ്കൊന്, ദിപു കോട്ടയം, ഇകെപി കോതമംഗലം, ഹാരിസ് താഹ, സു രേഷ് കല്ലട എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
















