ആര്‍എഫ്സി ഇന്ത്യ റാലിയില്‍ ജേതാക്കളായ ജെറാറി
ഓഫ് റോഡേഴ്സിന്റെ ഗുര്‍മീത് വിര്ദിയും കോ-ഡ്രൈവര്‍ കൃപാല്‍ സിങ് തുങും ട്രോഫിയുമായി
പനാജി: ഫോഴ്സ് ഗൂർഖ ആർഎഫ്സി ഇന്ത്യ റാലിയിൽ ജെറാറി ഓഫ് റോഡേഴ്സിന്റെ ഗുർമീത് വിർദിയും കോ-ഡ്രൈവർ കൃപാൽ സിങ് തുങും ജേതാക്കളായി 2700 ൽ 2177 പോയിന്റുകൾ ഇവർ കരസ്ഥമാക്കി. ആർഎഫ്സി ഇന്ത്യൻ പതിപ്പിന്റെ മൂന്ന് എഡിഷനുകളിലും ഒരു ഭാരത ഡ്രൈവർ മുന്നിലെത്തുന്നത് ഇതാദ്യമാണ്. ഫോഴ്സ് മോട്ടോഴ്സിലെ മലേഷ്യൻ ഡ്രൈവർ മെർവിൻ ലിം 2166 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്ത് എത്തിയ വിർദി മലേഷ്യയിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: