ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ വീണ്ടും കര്‍ഫ്യു ഏര്‍പ്പെടുത്തി. വിഘടന വാദികളുടെ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്നാണ് ഇവിടെ വീണ്ടും കര്‍ഫ്യു ഏര്‍പ്പെടുത്തിയത്.
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരം അര്‍പ്പിക്കാന്‍ വിഘടനവാദികള്‍ സമരത്തിന് ആഹ്വാനം ചെയ്തിരുന്നു.
അനന്ത്‌നാഗ് നഗരം ഒഴികെയുള്ള പ്രദേശങ്ങളില്‍ ഇന്നലെ കര്‍ഫ്യു പിന്‍വലിച്ചതായി ഇന്നലെ അധികൃതര്‍ അറിയിച്ചിരുന്നു. ഇന്നലത്തെ പ്രതിഷേധത്തിനിടയില്‍ 61 വയസുകാരന്‍ റോഡ് അപകടത്തില്‍ കൊല്ലപ്പെടുകയും.
സുരക്ഷാ സേനയുടെ നടപടിയില്‍ 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്രമസമാധാനം പുനസ്ഥാപിക്കാന്‍ മുന്‍കരുതലെന്ന നിലയില്‍ കുല്‍ഗാം ജില്ലയിലും അനന്ത്‌നാഗ് നഗരത്തിലും കര്‍ഫ്യു വീണ്ടും ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. ശ്രീനഗര്‍ നഗരത്തിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളിലും കര്‍ഫ്യു ഏര്‍പ്പെടുത്തിയട്ടുണ്ട്.
നാല് പേരില്‍ കൂടുതല്‍ സംഘടിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് താഴ്‌വരയില്‍ എല്ലായിടത്തും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മൊബൈല്‍ സര്‍വീസ് ഭാഗികമായി പുനസ്ഥാപിച്ചട്ടുണ്ട്. ജൂലൈ 15 മുതല്‍ താഴ്‌വരയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സര്‍വീസ് വിശ്ചേദിക്കപ്പെട്ടിരുന്നു.
















