ക്യൂപെം (ഗോവ): ഫോഴ്‌സ് ഗൂർഖ ആർഎഫ്‌സി ഇന്ത്യ 2016 മോട്ടോർ റാലിയിൽ ചണ്ഡിഗഢ് ജെറാറി ഓഫ് റോഡേഴ്‌സിന്റെ ഗുർമീത് വിർദി മുന്നിൽ. 1800 ൽ 1472 പോയിന്റുകൾ ആണ് അദ്ദേഹം നേടിയത്.
അതീവ ദുർഘടമായ പാതകളിലൂടെയാണ് ഇന്നലെ റാലി കടന്നുപോയത്. രണ്ടാംസ്ഥാനത്തും മൂന്നാം സ്ഥാനത്തും ഫോഴ്‌സ് മോട്ടോർ ടീമുകളാണുള്ളത്. ഗുർമീതിന്റെ വാഹനത്തിന് സ്റ്റിയറിങ് തകരാർ ഉണ്ടായെങ്കിലും കോ-ഡ്രൈവർ കൃപാൽ ചക്രങ്ങൾ കൈകൊണ്ട് കറക്കി യാത്ര പൂർത്തിയാക്കുകയായിരുന്നു.
















